• Logo

Allied Publications

Europe
ഒഐസിസിക്കിത് ധന്യനിമിഷം; നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ മന്ത്രിയുടെ ആഹ്വാനം
Share
ലണ്ടന്‍: ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമൊതുങ്ങിനിന്ന നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് നോര്‍ക്കയുടെ ചാര്‍ജ് വഹിക്കുന്ന പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് പ്രഖ്യാപിച്ചു.

മൂന്നു ദിവസത്തെ റീജണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ അദ്ദേഹം ഒഐസിസി ഔദ്യാഗിക വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. നോര്‍ക്കയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുവാനും പങ്കാളികളാകാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒഐസിസി യുകെ മുന്‍കൈ എടുത്ത് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും പരാതികളും നോര്‍ക്കയില്‍ എത്തിക്കണമെന്നും ഓര്‍മിപ്പിച്ചു. മലയാ ളികളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവുമായി നേതാക്കള്‍ ചര്ച്ച നടത്തി.

ഞായറാഴ്ച ഉച്ചക്ക് ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന മന്ത്രി കെ.സി ജോസഫിനും പത്നിക്കും ടി. ഹരിദാസിന്റെ നേതൃത്വത്തില്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. ശനിയാഴ്ച മലബാര്‍ ജംഗ്ഷന്‍ ഹോട്ടലില്‍ നടന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. ടി.ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍, മുന്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും സൌത്ത് പാര്‍ക്ക് മേയറുമായ സുനില്‍ ചോപ്ര, ഹൈക്കമ്മീഷന്‍ പ്രതിനിധി പ്രിത്വിരാജ് സിംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ മോഹന്‍ദാസ് സ്വാഗതമാശംസിച്ച യോഗത്തില്‍ വിവധ റീജിയണില്‍ നിന്നുള്ള ഭാരവാഹികളായ ബേബിക്കുട്ടി ജോര്‍ജ്, സുനില്‍ രവീന്ദ്രന്‍, ബിജു കാരിയില്‍, ബിജു ഗോപിനാദ്, സുനു ദത്ത്, ബിജു കോശി, ജയിന്‍ ലാല്‍, ജവഹര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേശീയ കമ്മിറ്റിയംഗം ഗിരി മാധവന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.