• Logo

Allied Publications

Europe
ഫാ. സാജു പിണക്കാട്ടിന് ചാപ്ളെയിന്‍, ലക്ചര്‍ നിയമനങ്ങള്‍
Share
ബ്രോംലി : ബ്രോംലി സെന്റ് ജോസഫ്സ് കാത്തോലിക്കാ ദേവാലയത്തില്‍ അസിസ്റന്റ് പ്രീസ്റ് ആയി കഴിഞ്ഞ അഞ്ചു വര്‍ഷമായി ആത്മീയ ശുശ്രൂഷ നടത്തിവരുന്ന ഫാ. സാജു പിണക്കാട്ടി(കപ്പുചിന്‍)നു കത്തോലിക്കാ സഭയുടെ ഔദ്യോഗിക സേവന അംഗീകാരം.

ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സിന്റെ കീഴിലുള്ള സെന്റ് ജോണ്‍സ് മേജര്‍ സെമിനാരി വോനേഴ്സില്‍ ബൈബിള്‍ വിദ്യഭ്യാസ വിഭാഗത്തില്‍ ലക്ചറായും, ബ്രോംലി സീറോ മലബാര്‍ കുര്‍ബാന സെന്ററില്‍ സീറോ മലബാര്‍ ചാപ്ളെയിനായും ആര്‍ച്ച് ബിഷപ് പീറ്റര്‍ സ്മിത്ത് നിയമിച്ചു. നിലവില്‍ ബ്രോംലിയില്‍ സീറോ മലബാര്‍ റീത്തില്‍ നിന്നുള്ള രണ്ടു വൈദികരാണ് അജപാലക സേവനം ചെയ്തു വരുന്നത്.

പുതിയ സ്ഥാന ലബ്ദിയില്‍ ദൈവത്തിനു നന്ദി പറയുന്ന സാജു അച്ചന്‍ ബ്രോംലി കുര്‍ബാന കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ലഭിക്കുന്നതിലൂടെ സീറോ മലബാര്‍ ലണ്ടന്‍ ചാപ്ളെയിന്‍സിയുടെ കീഴില്‍ സഭാ മക്കള്‍ക്കായി ആത്മീയ അജപാലക ശുശ്രൂഷകള്‍ ഔദ്യോഗികമായി തുടര്‍ന്ന് ചെയ്യുന്നതിനും യുകെയില്‍ പ്രത്യേകിച്ച് ബ്രോംലിയില്‍ സഭയുടെ സമഗ്രമായ വളര്‍ച്ചക്ക് കൂടുല്‍ ഭാഗഭാഗിത്വം വഹിക്കാനാവുമെന്നും അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ബൈബിള്‍ പഠനത്തില്‍ റിസര്‍ച്ച് പൂര്‍ത്തിയാക്കുന്ന സാജു പിണക്കാട്ടച്ചന്‍ പ്രിന്‍സസ് റോയല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കാത്തോലിക്ക ചാപ്ളെയിനായും സേവനം അനുഷ്ടിക്കുന്നു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.