• Logo

Allied Publications

Europe
ജര്‍മനിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
Share
ക്രേഫെല്‍ഡ്: മലങ്കര കത്തോലിക്കാസഭയുടെ എണ്‍പത്തിനാലാം പുന:രൈക്യ വാര്‍ഷികവും ജര്‍മനിയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മലങ്കര മക്കളെ ആദരിക്കല്‍ ചടങ്ങും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ പ്രൌഢഗംഭീരമായി നടത്തി.

സെപ്റ്റംബര്‍ 27 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ക്രേഫെല്‍ഡ് സെന്റ് ജോഹാനസ് ബാപ്റ്റിസ്റ് ദേവാലയത്തില്‍ മലങ്കര റീത്തിലുള്ള ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികളുടെ ആദ്യഭാഗം ആരംഭിച്ചു.

മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനിയേയും സഹകാര്‍മികരെയും താലപൊലിയേന്തിയ വനിതകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ദേവാലയത്തിലേയ്ക്ക് ആനയിച്ചു സ്വീകരിച്ചു. ആമുഖമായി പരിപാടികളുടെ ചുരുക്കം ഫ്രാങ്ക്ഫ്രര്‍ട്ട് മിഷന്‍ സെക്രട്ടറിയും സിനഡ് കമ്മീഷന്‍ അംഗവുമായ ജോര്‍ജ് മുണ്ടടേത്ത് വ്യാഖ്യാനിച്ചു.

തുടര്‍ന്ന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യകാര്‍മികനായി ആഘോഷമായ സമൂഹബലി നടന്നു. മേല്‍പ്പട്ടക്കാരന്‍ ഡോ. ഹെര്‍ബെര്‍ട്ട് ഹാമ്മാന്‍സ് (ആഹന്‍ രൂപതാ പ്രതിനിധി), ഫാ. ജോഹാനസ് ഷ്വാര്‍സ്മുള്ളര്‍ (ഇടവക വികാരി, സെന്റ് ജോഹാനസ് ബാപ്റ്റിസ്റ്, ക്രേഫെല്‍ഡ്), ഫാ.തോമസ് പടിയംകുളം, ഫാ.ഷാജി മംഗലത്ത്, ഫാ. ജോസഫ് അതിരംപുഴയില്‍, ഫാ.ബോബി ജോസ് ഇരട്ടുപുളിക്കല്‍, ഫാ. തോമസ് കുഴിയടിയില്‍ ഒസിഡി, ഫാ.ജോഷി കല്ലിടയില്‍ ഒസിഡി, ഫാ. ജോസഫ് ചേലംപുറത്ത്, ഫാ. സിജോ ജെയിംസ് ചരിവുപറമ്പില്‍, ഫാ. ജേക്കബ് വാഴക്കുന്നത്ത്, ഫാ. മരിയ ജോണ്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. സന്തോഷ് തോമസ് നയിച്ച ഗായകസംഘത്തിന് വിനു തിനംപറമ്പില്‍ (കീബോര്‍ഡ്), വില്‍സന്‍ പുത്തന്‍വീട്ടില്‍ എന്നിവര്‍ നല്‍കിയ ശ്രുതിലയതാളം ദിവ്യബലിയെ ഭക്തിമയമാക്കി. ശബ്ദസാങ്കേതിക വിഭാഗം സൈമണ്‍ കൈപ്പള്ളിമണ്ണിലും ഫോട്ടോ ജെന്‍സ് കുമ്പിളുവേലിലും കൈകാര്യം ചെയ്തു.

ദിവ്യബലിയെതുടര്‍ന്ന് ജൂബിലി ആഘോഷവും ആദരിക്കല്‍ ചടങ്ങിന്റെ രണ്ടാം ഭാഗം നടന്നു. ദേവാലയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു.

ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്ററും ചാപ്ളെയിനുമായ ഫാ. സന്തോഷ് തോമസ് സ്വാഗതം ആശംസിച്ചു. കഴിഞ്ഞ അമ്പതുവര്‍ഷത്തെ ജര്‍മനിയിലെ ജീവിതാനുഭവങ്ങളുടെ ചരിത്രം ഹ്രസ്വമായി ഐസക് പുലിപ്ര അവതരിപ്പിച്ചു. ആഘോഷം ക്രേഫെല്‍ഡ് മേയര്‍ കാറിന്‍ മൈന്‍ക്കെ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജര്‍മന്‍ ബിഷപ് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് വിദേശികളുടെ അധ്യാത്മിക കാര്യങ്ങളുടെ ചുമതലയുള്ള നാഷണല്‍ ഡയറക്ടര്‍ സ്റെഫാന്‍ ഷൊയെ, ഫാ. ജോഹാനസ് ഷ്വാര്‍സ്മുള്ളര്‍, ജര്‍മന്‍ മലങ്കര സമൂഹത്തെ പ്രതിനിധീകരിച്ച് അനൂപ് മുണ്ടേത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മൂന്നാം തലമുറക്കാരായ സബീനെ പുലിപ്ര, നോയല്‍ കോയിക്കേരില്‍ എന്നിവരുടെ ഗാനാലാപനം, സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ പാടിയ മംഗളഗാനം തുടങ്ങിയവ ആഘോഷത്തിന്റെ മാറ്റുകൂട്ടി. നിമ്മി മാര്‍ക്കസ്, ജാസ്മിന്‍ ഉഴത്തില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. മലങ്കര സഭയുടെ ആദരവായി തേക്കിന്‍തടിയില്‍ തീര്‍ത്ത ഒരു ചുണ്ടന്‍ വള്ളത്തിന്റെ മാതൃക ക്രേഫെല്‍ഡ് മേയറിനും ക്രേഫെല്‍ഡ് ഇടവക വികാരി ഫാ. ഷ്വാര്‍സ്മുള്ളറിന് ഒരു കാസയും ഇഗ്നാത്തിയോസ് പിതാവ് സമ്മാനമായി നല്‍കി.

അമ്പതു വര്‍ഷം ജര്‍മനിയില്‍ ജീവിതം പൂര്‍ത്തിയാക്കിയ മലങ്കര മക്കളെ ആഘോഷത്തില്‍ ആദരിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ തലവനും കര്‍ദിനാളുമായ മോറോന്‍ മോര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ അനുഗ്രഹിച്ച് നല്‍കിയ ഫലകം ജൂബിലേറിയന്മാര്‍ക്ക് ഇഗ്നേഷ്യസ് തിരുമേനി കൈമാറി. ജൂബിലേറിന്മാരുടെ പ്രതിനിധിയായി ഏലിയാമ്മ ഐസക് മറുപടി പ്രസംഗം നടത്തി. ഗ്രേസി കൊച്ചേത്തു നന്ദി പറഞ്ഞു. പാപ്പാമംഗളഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

പരിപാടികള്‍ക്കുശേഷം പാരീഷ്ഹാളില്‍ സ്നേഹവിരുന്നും നടന്നു. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലങ്കരസഭാ വിശ്വാസികളെ കൂടാതെ മറ്റു വിശ്വാസികളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സന്തോഷച്ചന്റെ നേതൃത്വത്തില്‍ മലങ്കരസഭ ക്രേഫെല്‍ഡ് മിഷനിലെ സെക്രട്ടറി ജോയ് ഉഴത്തില്‍, ട്രഷറാര്‍ ജോര്‍ജുകുട്ടി കൊച്ചേത്ത് എന്നിവരാണ് ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.