• Logo

Allied Publications

Europe
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 10 ന് ആരംഭിക്കും
Share
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും നടത്തുന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (അി ട.ഠവലൃലശെമ 6, 51067 ഗöഹി) തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

പത്തുദിവസം നീണ്ടുനില്‍ക്കുന്ന കൊന്തനമസ്കാരം ഒക്ടോബര്‍ 10 ന് (വെള്ളി) തുടക്കം കുറിക്കും. എല്ലാദിവസവും വൈകുന്നേരം ആറിനായിരിക്കും തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഒക്ടോബര്‍ 12 ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്കാരവും വി. അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും. ദിവ്യബലിയിലും കൊന്തനമസ്കാരത്തിലും പങ്കെടുത്ത് പരിശുദ്ധാരൂപിയുടെ ദിവ്യവിരുന്ന് സ്വീകരിക്കുവാന്‍ ഏവരേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്തു.

ഓരോ ദിവസത്തെ പ്രാര്‍ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. പത്തുദിന കൊന്ത നമസ്കാരത്തിന്റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

ഒക്ടോബര്‍ 10 ന് (വെള്ളി) വൈകുന്നേരം ആറിന് (ഡ്യൂസല്‍ഡോര്‍ഫ്), 11 ന് (ശനി) വൈകുന്നേരം ആറിന് (എര്‍ഫ്റ്റ്ക്രൈസ്), 12 ന്(ഞായര്‍) വൈകുന്നേരം അഞ്ചിന് (ബോണ്‍), 13 ന്(തിങ്കള്‍) വൈകുന്നേരം ആറിന് (പ്രാര്‍ഥനാകൂട്ടായ്മ ലെവര്‍കുസന്‍), 14 ന്(ചൊവ്വ) വൈകുന്നേരം ആറിന് (പ്രാര്‍ഥനാകൂട്ടായ്മ പോര്‍സ്), 15 ന് (ബുധന്‍) വൈകുന്നേരം ആറിന് (ലിങ്ക്സ്റൈനിഷ്), 16 ന് (വ്യാഴം) വൈകുന്നേരം ആറിന് (ഹോള്‍വൈഡെ), 17 ന്(വെള്ളി) വൈകുന്നേരം ആറിന് (വനിതാകൂട്ടായ്മ), 18 ന്(ശനി) വൈകുന്നേരം ആറിന് (യുവജനകൂട്ടായ്മ). സമാപന ദിവസമായ ഒക്ടോബര്‍ 19 ന്(ഞായര്‍) വൈകുന്നേരം നാലിന് ആഘോഷമായ ദിവ്യബലിയും തിരുക്കര്‍മ്മങ്ങളും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്ളെയിന്‍) 0221 629868, 01789353004. ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

പള്ളിയുടെ വിലാസം: അറൃല: ട.ഠവലൃലശെമ ഗശൃരവല, അി ട.ഠവലൃലശെമ 6, 51067 ഗöഹി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.