• Logo

Allied Publications

Europe
യൂറോപ്പില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അഞ്ചു മില്യന്‍
Share
ബ്രസല്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് യൂറോസോണ്‍ കരകയറിത്തുടങ്ങിയെങ്കിലും തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഇനിയും അകലെ. ഇപ്പോള്‍ യൂറോപ്പിലാകമാനം അഞ്ച് മില്യന്‍ യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുന്നുവെന്നാണ് ഏകദേശ കണക്ക്. ഈ പ്രശ്നം പരിഹരിക്കാന്‍ ആവിഷ്കരിക്കപ്പെട്ട ഡസന്‍ കണക്കിന് പദ്ധതികള്‍ ഫലം കാണാതെ കിടക്കുന്നു.

മിലാനില്‍ നടക്കുന്ന അടിയന്തര യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് യുവാക്കളുടെ തൊഴിലില്ലായ്മ. പ്രതിസന്ധി പരിഹരിക്കപ്പെടുകയും പണമൊഴുക്ക് പുനരാരംഭിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഇതിന്റെ ഗുണം ഇനിയും യുവാക്കളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്റ് പദം ഇപ്പോള്‍ ഇറ്റലിയുടെ കൈവശമാണ്. ഇറ്റലിയാണ് അടിയന്തര ഉച്ചകോടി വിളിച്ചുചേര്‍ത്തതും. തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാന്‍ 28 അംഗരാജ്യങ്ങളിലെയും തൊഴില്‍ മന്ത്രിമാര്‍ സമ്മേളിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍, പങ്കെടുത്തത് പതിനഞ്ചു പേര്‍ മാത്രം.

യൂറോപ്യന്‍ യൂണിയനിലെ തൊഴില്‍ രഹിതരായ അഞ്ചു മില്യന്‍ യുവാക്കളില്‍ 3.3 മില്യനും യൂറോസോണ്‍ രാജ്യങ്ങളില്‍ തന്നെയാണ്. 25 വയസില്‍ താഴെയുള്ളവരുടെ മാത്രം കണക്കാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.