• Logo

Allied Publications

Europe
ഇന്ത്യന്‍ എംബസിയും അലിക്കും സംയുക്തമായി ഗാന്ധി ജയന്തി ആചരിച്ചു
Share
റോം: രാഷ്ട്ര പിതാവിന്റെ ജന്മദിനം ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയും റോമിലെ പ്രമൂഖ മലയാളി സംഘനയായ അലിക്കും ചേര്‍ന്ന് സംയുക്തമായി ആചരിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി ബസന്ത് കുമാര്‍ ഗുപ്തയും അലിക്കിന്റെ പ്രസിഡന്റ് ജെയിംസ് മാവേലിയും റോമിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ സന്ദേശം നല്‍കി. അഹിംസാദിനം ആചരിക്കുന്നതിന്റെ പ്രസക്തിയും ഭാരതത്തിലെന്നപോലെ തന്നെ വിദേശ മണ്ണിലും മഹാത്മാ ഗാന്ധി ചെലുത്തുന്ന സ്വാധീനം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണെന്നും ഇറ്റലിയിലെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അലിക്ക് മുന്‍ പ്രസിഡന്റ് ജോസ് വി. ഫിലിപ്പ്, ഇറ്റാലിയന്‍ യുണിവേഴ്സിറ്റി പ്രഫസര്‍മാര്‍ തുടങ്ങിയവര്‍ ഗാന്ധിയന്‍ ചിന്തകള്‍ പങ്കുവച്ചു.

ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍, അലിക്ക് ഭാരവാഹികള്‍, ഇറ്റലിക്കാരായവര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇറ്റലിക്കാരും പഞ്ചാബികളും ചേര്‍ന്ന് നടത്തിയ ഗാന്ധി ഭജന്‍ പരിപാടിയിലെ പ്രത്യേക ആകര്‍ഷണമായിരുന്നു. നാളുകള്‍ക്കുശേഷമാണ് ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി ഗാന്ധിജയന്തി ദിനത്തില്‍ ഒരുമിച്ചു കൂടുന്നതും ആഘോഷങ്ങള്‍ നടത്തുന്നതും. സ്നേഹവിരുന്നോട് കൂടി ആഘോഷപരിപാടികള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന