• Logo

Allied Publications

Europe
വിയന്നയില്‍ വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനം
Share
വിയന്ന: ഫാ. തോമസ് വടാതുമുകളേല്‍ ആധ്യാത്മികഗുരുവും ഡയറക്ടറുമായി സംഘടിപ്പിക്കുന്ന വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനവും ശുശ്രുഷകളും വിയന്നയിലെ സ്റ്ഡ്ലൌ ദേവാലയത്തില്‍ നടക്കും. ഒക്ടോബര്‍ 25ന് രാവിലെ 11 മണിക്ക് സമ്മേളനം ആരംഭിക്കും. വിശുദ്ധ കുര്‍ബാനയോട് കൂടി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. അല്‍ഫോന്‍സ മിഷന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടും അനുബന്ധ ചര്‍ച്ചകളും വാര്‍ഷിക സമ്മേളനത്തില്‍ ഉണ്ടായിരിക്കും. സ്നേഹ വിരുന്നും ക്രമീകരിച്ചട്ടുണ്ട്.

അഞ്ചു വര്‍ഷം മുമ്പ് വളരെ എളിയ രീതിയിലാണ് അല്‍ഫോന്‍സ മിഷന്റെ ആരംഭം. സഹനതീഷ്ണമായ ജീവിതം മറയില്ലാതെ ലോകത്തിനു മനസിലാക്കി കൊടുത്ത വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ തുടങ്ങിയിരിക്കുന്ന സംഗമം ഇതിനോടകം 25 കാന്‍സര്‍ രോഗികള്‍ക്ക് തുണയായി. കാന്‍സറിന്റെ പിടിയില്‍ അമരുന്ന നിര്‍ദ്ദനരായ വ്യക്തികളെ സാധിക്കുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് ഓസ്ട്രിയന്‍ മലയാളികളുടെ സംഗമമായ അല്‍ഫോന്‍സ മിഷന്റെ ഉദ്ദേശ്യം.

വിശുദ്ധ അല്‍ഫോന്‍സാമ്മ ഇന്ന് അനേകരുടെ മധ്യസ്ഥയും സഹനത്തിന്റെ തീചൂളിയില്‍ എരിയുന്നവരുടെ വിശ്വാസ വഴിയിലെ വെളിച്ചവുമാണ്. ഭാരതകത്തോലിക്കാ സഭയിലെ ആദ്യത്തെ വിശുദ്ധ എന്ന പദവിയിലേക്ക് അല്‍ഫോന്‍സാമ്മ ഉയിര്‍ത്തപ്പെട്ടപ്പോള്‍, കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും പ്രാര്‍ത്ഥനകള്‍ കൂടിയാണ് വിശുദ്ധീകരിക്കപ്പെട്ടത്. ആ വിശുദ്ധയുടെ നാമകരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങില്‍ വച്ച് ഫാ. തോമസ് വടാതുമുകളേലിന്റെ മനസില്‍ തോന്നിയ ആശയമാണ് ഓസ്ട്രിയയിലെ അല്‍ഫോന്‍സ മിഷനെ യാതാര്‍ത്ഥ്യമാക്കിയത്. അല്‍ഫോന്‍സ മിഷനിലൂടെ പ്രവര്‍ത്തിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ ഉദ്യമത്തില്‍ പങ്കുചേരാവുന്നതാണ്.

വിശദവിവരങ്ങള്‍ക്ക്: ഫാ. തോമസ് വടാതുമുകളേല്‍: 068864672183, ഫാ. ഷൈജു പള്ളിചാംകുടിയില്‍: 066488981156, ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069, ജോണി കപ്പാനി: 06507277025
ജെയിംസ് കയ്യാലപറമ്പില്‍: 069910708041, ആന്റോ നിലവൂര്‍: 069912407632, വില്‍സണ്‍ കള്ളിക്കാടന്‍: 069912407632, ജോര്‍ജ് ഞൊണ്ടിമാക്കല്‍: 069919137578.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.