• Logo

Allied Publications

Europe
ജര്‍മന്‍ പുനരേകീകരണത്തിന്റെ 24ാമത് വാര്‍ഷികം ആഘോഷിച്ചു
Share
ഹാനോവര്‍: ജര്‍മന്‍ പുനരേകീകരണത്തിന്റെ ഇരുപത്തിനാലാം വാര്‍ഷികം ഹാനോവറില്‍ വെള്ളിയാഴ്ച ആഘോഷിച്ചു. കിഴക്കന്‍ ജര്‍മനിയും പടിഞ്ഞാറന്‍ ജര്‍മനിയും ഒന്നായതിന്റെ സ്മരണപുതുക്കിയ ആഘോഷത്തില്‍ ജര്‍മന്‍ പ്രസിഡന്റ് ജോവാഹിം ഗൌെക്ക്, ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ബുണ്ടസ്ടാഗ് പ്രസിഡന്റ് (പാര്‍ലമെന്റ് സ്പീക്കര്‍) നോര്‍ബര്‍ട്ട് ലാമെര്‍ട്ട്, ഫെഡറല്‍ കോടതി പ്രസിഡന്റ് അന്ത്രയാസ് വോസ്കുളെ, നീഡര്‍സാക്സണ്‍ മുഖ്യമന്ത്രി സ്റെഫാന്‍ വൈല്‍ എന്നിവര്‍ മുഖ്യാതിഥികളായും ജര്‍മനിയിലെ മറ്റു നിരവധി പ്രമുഖരും പങ്കെടുത്തു. നീഡര്‍സാക്സണ്‍ സംസ്ഥാന തലസ്ഥാനമായ ഹാനോവറിലാണ് ആഘോഷങ്ങള്‍ നടന്നത്. കൂടാതെ ജര്‍മനിയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ആഘോഷത്തില്‍ അഞ്ചുലക്ഷത്തോളം പേര്‍ പങ്കെടുത്തു.

ലോക സമാധാനത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്ന ഐഎസ് ഭീകരരെ അടിച്ചമര്‍ത്താനുള്ള സംരംഭത്തില്‍ എല്ലാ ലോകരാഷ്ട്രങ്ങളും പങ്കു ചേരണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ലോകനേതാക്കളോട് അംഗല മെര്‍ക്കല്‍ അഭ്യര്‍ഥിച്ചു.ജര്‍മനിയുടെ എല്ലാവിധ സഹായങ്ങളും അവര്‍ വീണ്ടും വാഗ്ദാനം ചെയ്തു.

വൈവിധ്യത്തിലെ ഏകത്വം എന്ന മുദ്രാവാക്യത്തില്‍ ഉറച്ചു നിന്നുകൊണ്ടുള്ള രാജ്യത്തിന്റെ ഉന്നമനവും ലോകരാജ്യങ്ങളോടുള്ള സൌഹൃദവും ജര്‍മനി തുടരുമെന്ന് പ്രസിഡന്റ് ഗൌെക്ക് പറഞ്ഞു.

ജര്‍മനിയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 23 പ്രകാരമാണ് പുനരേകീകരണം നടന്നത്. 1989 മേയില്‍ ഇരുരാജ്യങ്ങളെയും തമ്മില്‍ വിഭജിച്ചിരുന്ന മതിലുകള്‍ പൊളിച്ചുമാറ്റിയിരുന്നു. 1990 ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ ഏകീകരണം നടന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ഷവും ഒക്ടോബര്‍ മൂന്ന് റീയൂണിറ്റി ഡേയായി ആഘോഷിക്കുന്നു. ഇത് ഔദ്യോഗിക അവധി ദിവസമാണ്.

ജര്‍മന്‍ പുനരേകീകരണത്തെത്തുടര്‍ന്ന് പഴയ പശ്ചിമ ജര്‍മനിയില്‍നിന്ന് പൂര്‍വ ജര്‍മനിക്കു നല്‍കുന്ന സാമ്പത്തിക സഹായം രണ്ടു ലക്ഷം കോടി യൂറോ പിന്നിട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജര്‍മന്‍ പുനരേകീരണത്തിന്റെ വാര്‍ഷികത്തിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

വെല്‍റ്റ് ആം സോണ്ടാഗ് നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകള്‍. പൂര്‍വ ജര്‍മന്‍കാര്‍ പറ്റിയ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവര്‍ അടച്ച നികുതികളും തമ്മിലുള്ള വലിയ അന്തരമാണ് ഈ തുകയുടെ 6065 ശതമാനവും.

ഒറ്റയ്ക്കു നില്‍ക്കുമ്പോള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്ന തുകയെ അപേക്ഷിച്ച് ഒന്നര ബില്യന്‍ യൂറോ പൂര്‍വ ജര്‍മന്‍കാര്‍ ചെലവാക്കുന്നു എന്നും വ്യക്തമായിട്ടുണ്ട്. അതിനായി പൂര്‍വ ജര്‍മന്‍ സ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നേരിട്ട് 560 ബില്യന്‍ യൂറോയും ലഭിച്ചിട്ടുണ്ട്.

അതേസമയം, ഈ കണക്ക് പുറത്തു വന്നതിനു പിന്നാലെ, ചെലവായ രണ്ടു ട്രില്യന്‍ യൂറോയില്‍ ഓരോ സെന്റും ഫലപ്രദം തന്നെയായിരുന്നു എന്ന വാദമുഖവും ഉന്നയിക്കപ്പെടുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.