• Logo

Allied Publications

Europe
വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ച് സാല്‍ഫോര്‍ഡ് സീറോ മലബാര്‍ രൂപതാ സമ്മേളനം ചരിത്രമായി
Share
മാഞ്ചസ്റര്‍ : രൂപതാ മക്കളുടെ വിശ്വാസവും കുടുംബഐക്യവും ഊട്ടിയുറപ്പിച്ച് നടന്ന രണ്ടാമത് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ സമ്മേളനം ചരിത്രമായി.

വേറിട്ട കലാപരിപാടികളും മികച്ച ജനപങ്കാളിത്തവും സമ്മേളനപരിപാടികള്‍ക്ക് ആവേശം പകര്‍ന്നപ്പോള്‍, ഭക്തിനിര്‍ഭരമായ സമൂഹബലി വിശ്വാസസമൂഹത്തിന് ആത്മനിര്‍വൃതി ആയി. മാഞ്ചസ്റര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേര്‍ന്നു.

ഉച്ചകഴിഞ്ഞ് 2.30 ന് നടന്ന ആഘോഷപൂര്‍വമായ സമൂഹബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ബെല്‍ജീയത്തില്‍ നിന്ന് എത്തിചേര്‍ന്ന ഫാ. തോമസ് പാറയടി. ഫാ. ജോര്‍ജ് ചിരാംകുഴി, ഫാ. തോമസ് തൈക്കൂട്ടത്തില്‍ തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മികരായി. ദിവ്യബലിമധ്യേ ഫാ. തോമസ് പാറയടിയില്‍ സന്ദേശം നല്‍കി.

ഇതേതുര്‍ന്ന് സെന്റ് ജോസഫ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാസന്ധ്യക്ക് തിരിതെളിഞ്ഞു. രൂപതയിലെ എട്ട് മാസ് സെന്ററുകളില്‍നിന്നും എത്തിച്ചേര്‍ന്ന പ്രതിഭകള്‍ വിവിധ പരിപാടികളുമായി വേദിയില്‍ എത്തി. ഈശ്വര പ്രാര്‍ഥനയോടെ പരിപാടികള്‍ക്ക് തുടക്കമായി. ഇതേ തുടര്‍ന്ന് ആതിഥേയരായ സെന്‍ട്രല്‍ മഞ്ചസ്റര്‍ യൂണിറ്റിലെ യൂവവിംഗ് അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടെ പരിപാടികള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വീനര്‍ അനില്‍ അധികാരം സ്വാഗതം ആശംസിച്ചു. ഫാ. ടോം കോണോലി, ഫാ. പോള്‍, ഫാ. ജോസഫ് പുന്നത്ത് തുടങ്ങിയവര്‍ മുഖ്യാതിഥികളായി പരിപാടിയില്‍ പങ്കെടുത്ത് സന്ദേശം നല്‍കി. ക്രൈസ്തവ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന കലാരൂപങ്ങളും നൃത്ത ദൃശ്യാവിഷ്കാരങ്ങളും വേദിയില്‍ മിന്നലാട്ടം നടത്തിയപ്പോള്‍ കലാപരിപാടികള്‍ ദൃശ്യവിരുന്നായി മാറുകയായിരുന്നു.

രൂപതാ തലത്തില്‍ നടന്ന ബൈബിള്‍ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ സെന്‍ട്രല്‍ മാഞ്ചസ്റര്‍ ടീമിനും രണ്ടാംസ്ഥാനം നേടിയ ട്രാഫോര്‍ഡ് ടീമിനും ട്രോഫികള്‍ വിതരണം ചെയ്തു. റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെര്‍ലിന്‍ ജോസഫ്, വിന്‍സി വിനോദ് തുടങ്ങിയവര്‍ പരിപാടിയുടെ അവതാരകരായി.

ജനറല്‍ കണ്‍വീനര്‍ അനില്‍ അധികാരം, മനോജ് മാണയില്‍, തോമസ് വരവുകാല, ഹാന്‍സ് ജോസഫ്, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ സന്തോഷ്, സിറിള്‍ മുപ്രപള്ളിയില്‍, ജോസഫ്, വര്‍ഗീസ്, പ്രകാശ്, ജിജി, ഏബ്രഹാം തുടങ്ങിയവരുടെ കീഴില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കലാപരിപാടികളെ തുടര്‍ന്ന് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

രണ്ടാമത് രൂപതാ സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.