• Logo

Allied Publications

Europe
യുകെയിലെയും യൂറോപ്പിലെയും പ്രേക്ഷകര്‍ക്കായി യപ്പ് ടിവിയില്‍ സണ്‍ ടിവി നെറ്റ് വര്‍ക്ക്
Share
ഹൈദരാബാദ്: ലോകമെങ്ങുമുള്ള ടിവി പ്രേക്ഷകര്‍ക്ക് നിലവാരമുള്ള കാഴ്ചാനുഭവം സമ്മാനിക്കുകയെന്ന നിരന്തരശ്രമത്തിന്റെ ഭാഗമായി യപ്പ് ടിവിയില്‍ ഇനി സണ്‍ ടിവി നെറ്റ്വര്‍ക്കും. സണ്‍ ശൃംഖലയിലെ പ്രശസ്തമായ ചാനലുകള്‍ യുകെ, യൂറോപ്പ് മേഖലയിലെ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഇതോടെ വഴിയൊരുങ്ങി.

ഇന്ത്യയിലേതടക്കം രാജ്യാന്തരതലത്തില്‍ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സണ്‍ ശൃംഖലയിലെ തമിഴ്, തെലുങ്ക്, മലയാളം, കന്നട ചാനലുകള്‍ യുകെ, യൂറോപ്പ് മേഖലയിലെ പ്രേക്ഷകരിലേക്ക് യ പ്പ് ടിവി ഇന്റര്‍നെറ്റ് മുഖേന എത്തിക്കുന്നത്. തമിഴ് ചാനലുകളില്‍ സണ്‍ ടിവി, കെ ടിവി, സണ്‍ മ്യൂസിക്, ആദിത്യ ടിവി എന്നിവയും തെലുങ്ക് ചാനലുകളില്‍ ജമിനി ടിവി, ജമിനി കോമഡ്, ജമിനി മൂവീസ് എന്നിവയും ഉള്‍പ്പെടുന്നു. സൂര്യടിവി, കിരണ്‍ ടിവി എന്നിവയാണ് മലയാളം ചാനലുകള്‍. കന്നഡയില്‍ ഉദയ ടിവിയും യപ്പ് ടിവി ലഭ്യമാക്കും.

ഏഷ്യയിലെ ഏറ്റവും വിപുലവും പ്രിയങ്കരവുമായ ടെലിവിഷന്‍ ശൃംഖലകളിലൊന്നാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ജനകീയമായ ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന സണ്‍ ടിവി നെറ്റ്വര്‍ക്കെന്ന് യപ്പ് ടിവി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഉദയ് റെഢി പറഞ്ഞു. സണ്‍ ടിവി നെറ്റ് വര്‍ക്ക് കൂടി എത്തുന്നതോടെ യുകെ, യൂറോപ്പ് മേഖലയിലെ ഇന്ത്യക്കാരായ പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമാണ് ലഭ്യമാകുക.

ഏഷ്യയിലെ പ്രശസ്തമായ സണ്‍ നെറ്റ് വര്‍ക്ക് വിവിധ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകളുടെയും റേഡിയോ സ്റേഷനുകളുടെയും വൈവിധ്യം കൊണ്ട് സമ്പന്നമാണ്.

മുന്‍നിര ചാനലായ സണ്‍ ടിവി ഇന്ത്യയില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ആദ്യത്തെ തമിഴ് ചാനലാണ്. സോപ്പ് ഓപ്പറ, ഗെയിം ഷോ, ചലചിത്രങ്ങള്‍, ഹാസ്യപരിപാടികള്‍, വാര്‍ത്ത, വിനോദം എന്നിവയടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് സണ്‍ ടിവി നെറ്റ് വര്‍ക്ക് സംപ്രേഷണം ചെയ്യുന്നത്. പല ഷോകളും സൂപ്പര്‍ഹിറ്റുകളും ഏറെ ജനപ്രിയവുമാണ്.

യപ്പ് ടിവിയെ കുറിച്ച് ഓവര്‍ ദി ടോപ്പ് ലൈവ് ടിവി, കാച്ച് അപ്പ് ടിവി, ഓണ്‍ ഡിമാന്‍ഡ് മൂവി സൊല്യൂഷന്‍സ് എന്നിവ നല്‍കുന്നതില്‍ ആഗോളതലത്തില്‍ മുന്‍നിരയിലാണ് യപ്പ് ടിവി. അറ്റ്ലാന്റ ആസ്ഥാനമായി ആറു വര്‍ഷം മുമ്പ് സ്ഥാപിച്ച കമ്പനിക്ക് അമേരിക്കയിലും ഇന്ത്യയിലും ശാഖകളുണ്ട്.

200ലേറെ ഇന്ത്യന്‍ ടിവി ചാനലുകളും പ്രതിദിനം 4500ലേറെ വീഡിയോകള്‍, ചലചിത്രങ്ങള്‍, ലൈവ് ഇവന്റുകള്‍ എന്നിവയും അതിലേറെയുമാണ് ആറ്

സ്ക്രീനുകളിലേക്കായി എത്തിക്കുന്നത്. കണക്ടഡ് ടിവി, ഇന്റര്‍നെറ്റ് എസ്ടിബി, സ്മാര്‍ട്ട് ബ്ളൂറേ പ്ളെയേഴ്സ്, പഴ്സണല്‍ കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയാണിവ. ലൈവ് ടിവിയും വിഒഡിയുംഏതു സമയവും എവിടെയും സുഗമമായി ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സംപ്രേഷകരെ സഹായിക്കുകയാണ് കമ്പനിയുടെ ദൌത്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.്യൌുു്.രീാ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.