• Logo

Allied Publications

Europe
ബാസലില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന്
Share
ബാസല്‍ : കേരള കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ളബിന്റെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ നാലിന് (ശനി) വിറ്റിസ് സ്പോര്‍ട്സ് സെന്റര്‍ ബാസലില്‍ നടത്തുന്നു. കലാ, കായിക വിനോദത്തിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ചതാണ് കേരള കള്‍ച്ചറല്‍ സ്പോര്‍ട്സ് ക്ളബ്.

സ്വിറ്റ്സര്‍ലന്‍ഡിലെ യുവജനങ്ങളെ സമ്പൂര്‍ണമായി ലഹരി ഉപയോഗത്തില്‍ നിന്ന് വിമുക്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂള്‍ ആന്‍ഡ് ക്ളീന്‍ എന്ന സംഘടനയുമായി സഹകരിച്ച് 'പുകവലിരഹിതമായ കായികലോകം' എന്ന സന്ദേശം യുവജനങ്ങളില്‍ പ്രചരിപ്പിക്കുകയാണ് കെസിഎസ്സി ഈ ടൂര്‍ണമെന്റിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

രാവിലെ 8.30 ന് ആരംഭിക്കുന്ന രജിസ്ട്രേഷനോടുകൂടി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നടക്കും. ടൂര്‍ണമെന്റ് വന്‍ വിജയമാക്കുന്നതിന് ക്ളബ് ഭാരവാഹികളായ പ്രസിഡന്റ് സിബി തോട്ടുകടവില്‍, സെക്രട്ടറി ലാലു ചിറക്കല്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് പൂല്‍പ്പറയില്‍, ട്രഷര്‍ ബെന്നി മുട്ടാപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

പരിപാടികള്‍ വിജയമാക്കുന്നതിനുവേണ്ടി എല്ലാ മലയാളി സംഘടനകളുടെയും കായിക പ്രേമികളുടെയും സഹകരണവും പ്രോത്സാഹനവും ക്ളബ് ഭാരവാഹിള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍മാരായ തോമസ് ചിറ്റാട്ടില്‍, അനില്‍ ചക്കാലയ്ക്കല്‍, സുനില്‍ തളിയത്ത്, മാത്യു കുരീക്കല്‍.

വെബ്സൈറ്റ് ധൌൃഹ=വു://ംംം.സരരെയമലെഹ.രീാപംംം.സരരെയമലെഹ.രീാധ/ൌൃഹപ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.