• Logo

Allied Publications

Europe
കറി കൂട്ടിയാല്‍ ഡിമന്‍ഷ്യയെ തോല്‍പ്പിക്കാം
Share
ലണ്ടന്‍: ഇന്ത്യന്‍ ശൈലിയിലുള്ള കറി കഴിക്കുന്നത് മേധാക്ഷയ രോഗത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍. ഇന്ത്യന്‍ കറികളില്‍ മിക്കവയിലും അടങ്ങിയിരിക്കുന്ന മഞ്ഞളാണ് ഈ സവിശേഷ സിദ്ധി പ്രദാനം ചെയ്യുന്നത്. രോഗം ബാധിച്ചവരുടെ തലച്ചോറിലെ കോശങ്ങളുടെ അറ്റകുറ്റപണി നിര്‍വഹിക്കാന്‍ മഞ്ഞളിലുള്ള ഒരു ഘടകത്തിനു സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.

അരോമാറ്റിക്ക് ടര്‍മെറോണാണ് ഈ ഘടകം. ഇവയുടെ സാന്നിധ്യത്തിലൂടെ വിത്തുകോശങ്ങള്‍ ന്യൂറോണുകളായി വളര്‍ന്നു വരുന്നു എന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായി. ന്യൂറോണുകളുടെ നാശമാണ് ഡിമെന്‍ഷ്യയ്ക്കു കാരണമാകുന്നത്.

അതേസമയം, ഇതു സംബന്ധിച്ച ഗവേഷണം ഇപ്പോഴും പ്രാരംഭ ദശയില്‍ മാത്രമേ എത്തിയിട്ടുള്ളൂ എന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അല്‍സ്ഹൈമേഴ്സ് സ്ട്രോക്ക് എന്നിവയുടെ ചികിത്സയ്ക്കും ഇതു പ്രയോജനപ്പെടുത്താനാണ് ശ്രമം.

അതേസമയം, ഇത്തരത്തില്‍ പല വസ്തുക്കളും പരീക്ഷണശാലയിലെ സാഹചര്യങ്ങളില്‍ ന്യൂറോണ്‍ വളര്‍ച്ചയെയും മറ്റും സഹായിക്കുമെന്നു മുന്‍പു വ്യക്തമായിട്ടുള്ളതാണ്. ഇവയെ മരുന്നുകളാക്കി മാറ്റി, തലച്ചോറിലെ കോശങ്ങള്‍ തെരഞ്ഞുപിടിച്ച് സഹായിക്കാന്‍ പ്രാപ്തമാക്കുകയാണ് പ്രധാന വെല്ലുവിളി.

മഞ്ഞളിലെ അരോമാറ്റിക് ടര്‍മെറോണ്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം 80 ശതമാനം വിജയമായിരുന്നു. സ്റെം സെല്‍ റിസര്‍ച്ച് ആന്‍ഡ് തെറാപ്പി എന്ന ഓണ്‍ലൈന്‍ ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഞ്ഞളിന്റെ മറ്റൊരു പ്രധാന ഘടകമായ കുര്‍കുമിന്‍ കാന്‍സര്‍ പ്രതിരോധ ശേഷിയുള്ളതാണെന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.