• Logo

Allied Publications

Europe
ജര്‍മനിയില്‍ ഇനി ഇലക്ട്രിക് കാറുകള്‍ക്ക് ബസ് ലെയ്ന്‍ ഉപയോഗിക്കാം; പാര്‍ക്കിംഗ് സൌജന്യവും
Share
ബര്‍ലിന്‍: ഇലക്ട്രിക് കാറുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പുതിയ നയം ജര്‍മന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, ഇനി ബസ് ലെയ്നുകളിലൂടെ ഡ്രൈവ് ചെയ്യാന്‍ ഇവയ്ക്ക് അനുവാദം കിട്ടും. പാര്‍ക്കിംഗ് പൂര്‍ണമായി സൌജന്യമായ ഏരിയകളും ഇവര്‍ക്കായി നല്‍കും.

ഇലക്ട്രിക് കാറുകള്‍ക്കു മാത്രമല്ല, ഹൈബ്രിഡ് കാറുകള്‍ക്കും ഈ സൌജന്യം ലഭ്യമായിരിക്കും. ജര്‍മനിയിലിപ്പോള്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. പുതിയ നയം ഈ പ്രവണതയ്ക്കു മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

പുതിയ നയം നടപ്പാക്കാനുള്ള ചുമതല മുനിസിപ്പാലിറ്റികള്‍ക്കാണ്. എന്നാല്‍, സര്‍ക്കാരില്‍ നിന്നു സാമ്പത്തിക സഹായം കിട്ടാതെ ഇതു നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് പല മുനിസിപ്പാലിറ്റികളും.

ഹാംബുര്‍ഗ്, ബര്‍ലിന്‍, മ്യൂണിക്ക്, സ്റുട്ട്ഗാര്‍ട്ട് എന്നിവിടങ്ങളില്‍ ബസ് ലെയ്നുകള്‍ പങ്കുവയ്ക്കപ്പെടുന്നതിനെതിരേ ശക്തമായ പ്രതിഷേധവും നിലനില്‍ക്കുന്നു.

പരിസ്ഥിതി മലിനീകരണം ഏറെ പരിപാലിക്കുന്ന ജര്‍മനിയില്‍ ഇതുവഴി പരിസ്ഥിതി സൌഹൃദം വളര്‍ത്തുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.