• Logo

Allied Publications

Europe
യുക്മയുടെ ഈ വര്‍ഷത്തെ സ്പോണ്‍സേഴ്സിനെയും യുക്മ ഫെസ്റില്‍ ആദരിക്കും
Share
വോക്കിംഗ്: സെപ്റ്റംബര്‍ 27ന് (ശനി) വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂളില്‍ മുഖ്യാതിഥിയായ പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലിന്റെയും മറ്റു മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തില്‍ വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഘാടനം ചെയ്യുന്ന യുക്മ ഫെസ്റില്‍ ആദരിക്കപ്പെടുന്നവരില്‍ യുക്മയുടെ 201314 നടപ്പു വര്‍ഷത്തെ മുഴുവന്‍ സ്പോണ്‍സേഴ്സിനെയും ഉള്‍പ്പെടുത്തിയതായി യുക്മ ഫെസ്റ് അവാര്‍ഡ് കമ്മിറ്റി അറിയിച്ചു.

യുക്മ കലണ്ടര്‍ 2014, യുക്മ നാഷണല്‍ കലാമേള, യുക്മ ഫെസ്റ്, യുക്മ ചിത്രഗീതം പ്രോഗ്രാം എന്നിവ കൂടാതെ യുക്മയുടെ റീജിയണല്‍ കലാ,കായിക,സാംസ്കാരിക പരിപാടികള്‍ക്കും യുക്മയുടെ അംഗ സംഘടനകളുടെ പരിപാടികള്‍ക്കും അകമഴിഞ്ഞ് പ്രോത്സാഹനം ചെയ്ത അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് യുക്മ മെഗാ സ്പോണ്സര്‍ അവാര്‍ഡിന് ഈ വര്‍ഷവും അര്‍ഹരായിട്ടുള്ളത്.

യുകെയിലെ ഇന്‍ഷ്വറന്‍സ് രംഗത്തെ പ്രമുഖരായ ഈ മലയാളി പ്രസ്ഥാനം യുകെയിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ യുക്മയുടെ പ്രവര്‍ത്തന പരിപാടികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിര്‍ണായകമായ സാമ്പത്തിക സഹായമാണ് നല്‍കിയത്. മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനും യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്തവരില്‍ മുന്‍നിരയില്‍ പെടുന്നു.

യുക്മ നാഷണല്‍ കലാമേള, യുക്മ കലണ്ടര്‍ എന്നിവക്ക് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയതിലൂടെ യുക്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് തുകയിലേക്ക് നിര്‍ണായകമായ സംഭാവനയാണ് മുത്തൂറ്റും നല്‍കിയത്. അതുപോലെതന്നെ പേഴ്സണല്‍ ആക്സിഡന്റ് ആന്‍ഡ് ഇഞ്ചുറി ക്ളെയിം രംഗത്തെ പ്രമുഖരായ ഇഞ്ചുറി ക്ളെയിംസ് സോളിസിറ്റേഴ്സ് ലിമിറ്റഡ്, യുക്മ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമിന്റെ മെഗാ സ്പോണ്‍സര്‍ ആയിരുന്ന യുകെയിലെ പ്രമുഖ നഴ്സിംഗ് ആന്‍ഡ് സ്റുഡന്റ് വീസ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍, ലോ ആന്‍ഡ് ലോയേഴ്സ് സോളിസിറ്റേഴ്സ് എന്നിവരെയും യുക്മ ഫെസ്റില്‍ ആദരിക്കും.

യുക്മ നാഷണല്‍ കലാമേളയില്‍ ചാമ്പ്യന്‍സ് ട്രോഫി ആദ്യകാലം മുതല്‍ നല്‍കി വരുന്ന ഡെയ്ലി മലയാളം, കലാമേള സ്പോണ്‍സര്‍മാരായിരുന്ന ജോര്‍ജ് ക്ളെയിംസ്, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ബ്ളെസഡ് ഹോംസ് എന്നിവരെയും യുക്മ കലണ്ടര്‍ 2014 സ്പോണ്‍സര്‍ ചെയ്ത മാതാ കാറ്ററിംഗ്, ഗോഡ്സ് ഓണ്‍ എയര്‍ ലിമിറ്റഡ്, ഗര്‍ഷോം ടിവി, പ്രിന്‍സ് മലബാര്‍ പൊറോട്ട എന്നിവരെയും യുക്മ സ്റാര്‍ സിംഗര്‍ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്ത ഏലൂര്‍ കണ്‍സള്‍ ട്ടന്‍സിയെയും യുക്മ ചലഞ്ചേഴ്സ് കപ്പ് ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് സ്പോണ്‍സര്‍ ചെയ്ത ഫാഷന്‍ ഹെല്‍ത്ത് കെയര്‍ തുടങ്ങിയ എല്ലാ യുക്മ അഭ്യുദയ കാംക്ഷികളെയും യുക്മ ഫെസ്റ് വേദിയില്‍ സ്മരിക്കുകയും യുക്മ നാഷണല്‍ കമ്മിറ്റിക്ക് അവരോടുള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും.

ആട്ടവും പാട്ടും സാംസ്കാരിക ആഘോഷങ്ങളും ആയി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമാണ് യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കപ്പെടുന്ന യുക്മ ഫെസ്റ്. ഈ വര്‍ഷത്തെ യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിക്കുവാനും ഈ ആഘോഷ വേളയില്‍ യുക്മ മറക്കാറില്ല. രുചികരമായ നാടന്‍ ഭക്ഷണങ്ങള്‍ മിതമായ വിലക്ക് ഒരുക്കി ഇന്ത്യന്‍ ദി ലൈറ്റ് റസ്ററന്റും യുക്മ ഫെസ്റ് വേദിയില്‍ ഉണ്ടായിരിക്കും. യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊള്ളുന്ന എല്ലാ സംഘടനകളും യുക്മ ഫെസ്റില്‍ പങ്കെടുത്ത് യുക്മയുടെ ഈ ആഘോഷത്തില്‍ പങ്കുചേരണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജിയും കണ്‍വീനര്‍ വര്‍ഗീസ് ജോണും അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.