• Logo

Allied Publications

Europe
യുക്മ വ്യക്തിഗത അവാര്‍ഡുകളും സംഘടകള്‍ക്കുള്ള അവാര്‍ഡുകളും പ്രഖ്യാപിച്ചു
Share
ലണ്ടന്‍: സെപ്റ്റംബര്‍ 27നു വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂളില്‍ പ്രമുഖ മലയാള സിനിമാ സംവിധായകന്‍ ബോബന്‍ സാമുവലിന്റെയും മറ്റു മഹനീയ വ്യക്തികളുടെയും സാന്നിധ്യത്തില്‍ വോക്കിംഗ് സിറ്റി ലോര്‍ഡ് മേയര്‍ ടോണി ബ്രെനഗന്‍ ഉദ്ഘാടനം ചെയ്യുന്ന യുക്മ ഫെസ്റില്‍ ആദരിക്കപ്പെടുന്നവരില്‍ യുക്മ നാഷണല്‍ കലാമേളയുടെ ആദ്യകാലം മുതല്‍ ഓഫീസ് നിര്‍വഹണത്തില്‍ ചുക്കാന്‍ പിടിച്ച സുനില്‍ രാജനും കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ കലാമേള ഭംഗിയാക്കിയ തോമസ് കുട്ടി ഫ്രാന്‍സിസും ആദ്യ യുക്മ ഫെസ്റ് അവിസ്മരണീയമാക്കിയ സുരേഷും ഉള്‍പ്പെടുന്നു.

യുക്മ നോര്‍ത്ത് വെസ്റ് റീജിയണില്‍ കഴിഞ്ഞ യുക്മ വര്‍ഷത്തില്‍ ഏറ്റവും സജീവമായ ഫ്രന്റ്സ് ഓഫ് പ്രസ്റണ്‍ അസോസിയേഷനും യുക്മ സ്പോര്‍ട്സ് മീറ്റ് അതുല്യമാക്കിയ മിഡ് ലാന്‍ഡ്സിലെ റെഡിച്ച് മലയാളി അസോസിയേഷനും ഈസ്റ് ആംഗ്ളിയയിലെ ചെംസ്ഫോര്‍ഡ് മലയാളി അസോസിയേഷനും ഉള്‍പ്പെടും.

ആട്ടവും പാടും നൃത്തവുമായി യുക്മയുടെ വാര്‍ഷിക ഉത്സവമായി ആഘോഷിക്കുന്ന യുക്മ ഫെസ്റില്‍ യുക്മക്ക് അഭിനന്ദനാര്‍ഹമായ സേവനം ചെയ്ത വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്ന യുക്മ ഈ വര്‍ഷത്തെ വ്യക്തിഗത അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്ന വ്യക്തികളെ ആണ് മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. യുക്മയുടെ കഴിഞ്ഞ നാഷണല്‍ കലാമേള അവിസ്മരണീയം ആക്കിയ ലിംക എന്ന ലിവര്‍പൂളിലെ മലയാളി സംഘടനയെയും അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്തികളെയും സംഘടനാ തലത്തില്‍ യുക്മായുടെ അംഗീകാരം സ്വീകരിക്കാനായി വോക്കിംഗിലേക്ക് ക്ഷണിക്കുമ്പോള്‍ യുക്മയും ലിംകയുമായി ഒന്ന് ചേരുവാന്‍ ഇടയാക്കിയ തോമസ്കുട്ടി ഫ്രാന്‍സിസ് എന്ന വലിയ മനുഷ്യനെ യുക്മക്ക് മറക്കാന്‍ കഴിയുകയില്ല.

ലിംകയുടെ പ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമാത്താലാണ് കലാമേള വന്‍ വിജയം നേടിയതെങ്കിലും ഈ കുട്ടനാട് പച്ച സ്വദേശിയുടെ സംഘാടക പാടവം സുവ്യക്തമായ ദിനങ്ങളാണ് ലിവര്‍പൂളില്‍ ഏവരും കൊതിക്കുന്ന യുക്മ നാഷണല്‍ കലാമേളക്ക് അരങ്ങൊരുക്കാന്‍ സഹായകമായത്. കുട്ടനാട്ട് സംഗമം എന്നാ സംഘടനയുടെ ആരംഭ കാലം മുതല്‍ ഉള്ള പ്രവര്‍ത്തകനായ ഇദ്ദേഹത്തിന്റെ ഭാര്യ റോസ്മേരിയും മക്കള്‍ ജെസ്റിനും ക്രിസ്റിയും പൂര്‍ണ പിന്തുണയോടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സഹായമാകുന്നു. യുക്മയുടെ ആദരം യുക്മ നാഷണല്‍ ഉത്സവമായ യുക്മ ഫെസ്റ് 2014 ല്‍ കമ്മിറ്റി അദ്ദേഹത്തെ ആദരിക്കും.

യുക്മ എന്ന സംഘടനയുടെ ആദ്യ കലാമേള മുതല്‍ യുക്മ കലാമേള കള്‍ക്കെല്ലാം ഓഫീസ് നിര്‍വഹണം എന്ന ഭാരിച്ച ദൌത്യം നിര്‍വഹിച്ച സുനില്‍ രാജനെയും യുക്മ യുകെ മലയാളികളുടെ അംഗീകാരം നല്‍കി യുക്മ ഫെസ്റില്‍ ആദരിക്കും. ഇതുവരെ ഒരു കലാമേളയിലും ഒരു പ്രോഗ്രാം പോലും ആസ്വദിക്കാന്‍ കഴിയാതെ തന്റെ ഭാരിച്ച ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ച ഈ കൂത്താട്ടുകുളം സ്വദേശി കേന്ദ്ര തീര സംരക്ഷണ സേനയില്‍ ഉദ്യോഗസ്ഥനായിരുന്നു എന്നതാവാം ഇദ്ദേഹത്തിന്റെ ആത്മ സമര്‍പ്പണത്തിന്റെ കാരണം. സ്റാഫോര്‍ഡില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുനിതയും മക്കളായ ആശ്വിനും സച്ചുവും അഭിമാനപുരസരം ഈ നേട്ടത്തെ നോക്കിക്കാണുന്നു.

ആദ്യ യുക്മ ഫെസ്റ് കഴിഞ്ഞ വര്‍ഷം നോര്‍ത്താംപ്ടനില്‍ അരങ്ങേറിയപ്പോള്‍ അതിന്റെ പിന്നണിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച സുരേഷ് കുമാര്‍ മിഡ്ലാന്‍ഡ്സ് റീജിയണല്‍ ഭാരവാഹി കൂടിയാണ്. റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഇദ്ദേഹമാണ് ഇക്കഴിഞ്ഞ യുക്മ ചിത്രഗീതം പ്രോഗാമിന്റെ ടിക്കറ്റുകള്‍ പ്രശംസനീയമാം വിധം വിതരണം ചെയ്തത്. ഭാര്യ ബിന്ദുവും മക്കളായ പാര്‍വതി, പ്രണവ്, പ്രിയേഷ എന്നിവരോടൊപ്പം യുക്മ ഫെസ്റിനു എത്തിച്ചേരുവാന്‍ കാത്തിരിക്കുകയാണ് സ്വന്തമായി എസ്.കെ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന ഏവര്‍ക്കും സുപരിചിതനായ ഇദ്ദേഹം.

സ്തുത്യര്‍ഹമായ വിധത്തില്‍ പലരുടെയും പ്രതിഭലേച്ഛയില്ലാത്ത പ്രവര്‍ത്തനം കൊണ്ടു യുകെ മലയാളി സമൂഹത്തിന്റെ നെടുംതൂണായി മാറിയ യുക്മ അതിന്റെ ആണിക്കല്ലുകളായ പ്രവര്‍ത്തകരെ ആദരിക്കുന്നതിന് ഒരുക്കുന്ന യുക്മ ഫെസ്റില്‍ യുക്മ അനുഭാവികളെല്ലാം പങ്കെടുത്ത് ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി ആഹ്വാനം ചെയ്തു. കൂടാതെ മികച്ച സംഘടനാ പ്രവര്‍ത്തനം നടത്തി യുക്മയുടെ അംഗീകാരത്തിനു പാത്രമായവരെ അനുമോദിക്കുന്നതായി അറിയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.