• Logo

Allied Publications

Europe
സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം 'സപ്തമശ്രീ തസ്കരാഃ' വിയന്നയില്‍ പ്രദര്‍ശനത്തിന്
Share
വിയന്ന: കേരളത്തില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന പൃഥ്വിരാജ് നായകനായ 'സപ്തമശ്രീ തസ്കരാഃ' വിയന്നയിലും പ്രദര്‍ശനത്തിന്. ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ സംഭവബഹുലവും രസകരവുമായ കഥ പറയുന്ന ചിത്രമാണ് 'സപ്തമശ്രീ തസ്കരാ'

ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണമേനോന്‍, 'നോര്‍ത്ത് 24 കാതം' എന്ന ചിത്രത്തിനുശേഷം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഓഗസ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ജോയ് മാത്യു, സുധീര്‍ കരമന, നീരജ് മാധവ്, ചെമ്പന്‍ വിനോദ് ജോസ്, സലാം ബുക്കരി, മുകുന്ദന്‍, സുധി കോപ്പ, റീനു മാത്യൂസ്, സനുഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വിയന്നയിലെ ഗാസ്സോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെക്സില്‍ ചിത്രം സെപ്റ്റംബര്‍ 27ന് (ശനി) ഉച്ചകഴിഞ്ഞ് 2.30നും 6.30 നും. 28 ന് (ഞായര്‍) 2.30നും 7.30നുമാണ് പ്രദര്‍ശനം.

സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍ : 0699 1132 0561.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.