• Logo

Allied Publications

Europe
യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 18ന് ന്യൂപോര്‍ട്ടില്‍
Share
ന്യൂപോര്‍ട്ട്: യുക്മ വെയില്‍സ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 18 ന് ന്യൂപോര്‍ട്ടില്‍ നടത്തുവാന്‍ തീരുമാനമായതായി യുക്മ വെയില്‍സ് റീജിയണല്‍ കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ റീജിയണല്‍ കലാമേളയിലെ ചാമ്പ്യന്മാരായ ന്യൂപോര്‍ട്ട് കേരള കമ്യുണിറ്റിയാണ് ഇക്കുറി ആതിഥ്യം വഹിക്കുന്നത്. ന്യൂപോര്‍ട്ടിലുള്ള സെന്റ് ജൂലിയന്റ്സ് സ്കൂള്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ഏഴു വരെയായിരിക്കും മത്സരങ്ങള്‍. കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും യുക്മയില്‍ അംഗത്വമുള്ള വെയില്‍സിലെ എല്ലാ അസോസിയേഷനുകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ന്യൂപോര്‍ട്ട് കേരള കമ്യുണിറ്റി ഭാരവാഹികളായ ജോബി മാത്യുവിന്റെയും സനീഷ് ചാക്കോയുടെയും നേതൃത്വത്തിലുള്ള റിസപ്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ അവരുടെ അസോസിയേഷന്‍ മുഖേന പേര് രജിസ്റര്‍ ചെയ്യണം.

ഒക്ടോബര്‍ 15 വരെ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. കലാമേളയിലേക്ക് യൂകെയിലെ എല്ലാ മലയാളികളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി യുക്മ വെയില്‍സ് റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു പന്നിവേലില്‍ 07875332761, തോമസുകുട്ടി ജോസഫ് 07846122982, ജോബി മാത്യു 07460329660, സനീഷ് 07951341524, ജോജി ജോസ് 07912874607, ജിജി ജോര്‍ജ് 07737794847, അഭിലാഷ് 07714994680, പീറ്റര്‍ 07713183350.

കലാമേള നടക്കുന്ന ഹാളിന്റെ വിലാസം: ട. ഖൌഹശമി’ ഒശഴവ ടരവീീഹ ഒമഹഹ, ഒലമവേലൃ ഞീമറ, ചലുീൃം ചജ19 7തഡ.

റിപ്പോര്‍ട്ട്: ബിജു തോമസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.