• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതപിതാക്കള്‍ക്ക് തടവുശിക്ഷ
Share
വിയന്ന: കുട്ടികളെ സ്കൂളില്‍ പറഞ്ഞു വിട്ടില്ലെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ജയിലില്‍ പോകണം. ഓസ്ട്രിയയിലാണ് സംഭവം. ഒരു സെമസ്ററില്‍ 244 മണിക്കൂര്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ തടവുശിക്ഷ അനുഭവിക്കണ്ടി വരും. 244 മണിക്കൂറില്‍ 77 മണിക്കൂര്‍ അനുവദനീയമാണെങ്കിലും 2013 സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ ഓസ്ട്രിയയില്‍ 2353 വിദ്യാര്‍ഥികള്‍ ആഴ്ചയില്‍ 30 മണിക്കൂര്‍ വീതം സ്കൂളില്‍ ഹാജരായില്ല.

ഓസ്ട്രിയയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 2,352 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിയന്നയില്‍ 880 വിദ്യാര്‍ഥികളും സാര്‍സ്ബര്‍ഗില്‍ 449 വിദ്യാര്‍ഥികളുമാണ് ഹാജരാകാതിരുന്നത്. 2014 ജൂലൈ വരെ വിയന്നയില്‍ 344ഉം സാര്‍സ്ബര്‍ഗില്‍ 295 പേരും സ്കൂളില്‍ ഹാജരായില്ല. ഇവര്‍ 440 യൂറോ പിഴയടക്കുകയോ അല്ലെങ്കില്‍ തടങ്കലില്‍ പേകേണ്ടി വരികയോ ചെയ്യണം. 2013ല്‍ ഇത് 425 യൂറോ ആയിരുന്നു. ഏറ്റവും കുറഞ്ഞത് ഏഴു യൂറോയും. ഇതില്‍ പിഴയടക്കാതിരുന്ന 84 രക്ഷിതാക്കളെ ജയിലിലടച്ചു.

ഇതില്‍ ഏറ്റവും കൂടുതല്‍ നീധര്‍ ഓസ്ട്രിയയില്‍ 39 പേരും കേരന്റനില്‍ 29 പേരും ജയിലിലായി. ഏറ്റവും കൂടുതല്‍ ദിവസം ജയില്‍ വാസത്തിന് ശിക്ഷിച്ചത് കേരന്റനിലാണ്. 64 ദിവസം. ഓബര്‍ ഓസ്ട്രിയയില്‍ 399 വിദ്യാര്‍ഥികളും ഫൊറാറല്‍ബര്‍ഗില്‍ 182 പേരും നീധര്‍ ഓസ്ട്രിയയില്‍ 150 പേരും കേരന്റനില്‍ 119 പേരും റ്റിറോളില്‍ 112 പേരും സ്റ്റയര്‍മാര്‍ക്കില്‍ 57 പേരും ബുര്‍ഗന്‍ലാന്‍സില്‍ അഞ്ചു പേരും കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ 244 പ്രവര്‍ത്തിമണിക്കൂര്‍ സ്കൂളില്‍ ഹാജരായില്ല.

വിദ്യഭ്യാസമന്ത്രി ഹൈനിഷ് ഹോസെക് ചോദ്യോത്തര വേളയിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.