• Logo

Allied Publications

Europe
'യുക്മ ഫെസ്റ് 2014' അവാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ച
Share
ലണ്ടന്‍: സെപ്റ്റംബര്‍ 27ന് വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂളില്‍ നടക്കുന്ന യുക്മയുടെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റിന്റെ നടത്തിപ്പിനുവേണ്ട കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനവും കൊണ്ടു ധന്യമായ യുക്മ ഫെസ്റില്‍ മികച്ച പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട യുക്മയുടെ അംഗ അസോസിയേഷനുകളെയും ഉന്നത നേട്ടം കൈവരിച്ച മലയാളി വിദ്യാര്‍ഥികളെയും കലാ,സാംസ്കാരിക തൊഴില്‍ ബിസിനസ് മേഖലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച യുകെ മലയാളികളെയും ആദരിക്കുന്നത് പതിവാണ്. ഈ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പില്‍ വരുത്തുന്നതിന് യുക്മയുടെ സമുന്നതരായ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അവാര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

യുക്മയുടെ ആരംഭകാലം മുതല്‍ യുക്മ നാഷണല്‍ കമ്മിറ്റി അംഗവും ഭാരവാഹിയുമായ ഏബ്രഹാം ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ മറ്റു നാഷണല്‍ ഭാരവാഹികളായ കെ.പി വിജി, ബിന്‍സു ജോണ്‍, അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍, ബീന സെന്‍സ്, ഷാജി തോമസ്, ടിറ്റോ തോമസ് എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയായിരിക്കും അവാര്‍ഡ് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നത്.

തങ്ങളുടെ റീജിയണിലെ അവാര്‍ഡ് നിര്‍ണയിക്കുന്ന കാര്യത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഉള്ള റീജിയണല്‍ കമ്മിറ്റികള്‍ എത്രയും വേഗം അവാര്‍ഡ് കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണെന്ന് ഏബ്രഹാം ജോര്‍ജ് അറിയിച്ചു. യുക്മ ഫെസ്റില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകളും വ്യക്തികളും യുക്മ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണമെന്നും കമ്മിറ്റി അറിയിച്ചു. സെപ്റ്റംബര്‍ 27ന് നടക്കുന്ന പ്രോഗ്രാം സ്പോണ്സര്‍ ചെയ്യാന്‍ താത്പര്യമുള്ളവരും എത്രയും വേഗം കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.