• Logo

Allied Publications

Europe
സ്വാന്‍സിയില്‍ ഓണാഘോഷം തിരുവോണദിനത്തില്‍
Share
സ്വാന്‍സി: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം തിരുവോണദിനമായ സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) നടക്കും. സ്വാന്‍സി പോണ്‍ലിവ് വില്ലേജ് ഹാളില്‍ നടത്തുന്ന ഒമ്പതാമത് ഓണാഘോഷം വിഭവസമൃദ്ധമായ ഓണസദ്യയോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി നടത്തുന്നു.

അത്തപൂവിടല്‍ മത്സരം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം മത്സരങ്ങള്‍, പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരം എന്നിവയോടുകൂടി ആഘോഷപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും താലപൊലികളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലി മനന്നനെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും. കലാസന്ധ്യയില്‍ അസോസിയേഷന്റെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വള്ളംകളി, വൈവിധ്യമാര്‍ന്ന നൃത്തനിര്‍ത്യങ്ങള്‍, ഓണപാട്ടുകള്‍, കോമഡി സ്കിറ്റ്, കപ്പിള്‍ ഡാന്‍സ്, കേരള ബീറ്റ്സിന്റെ ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൊഴുപ്പേകും.

സ്വാന്‍സിയും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണസദ്യയിലും തുടര്‍ന്നുള്ള ആഘോഷപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നതായി സംഘടാകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റീഫന്‍ ഉലഹന്നാന്‍ (പ്രസിഡന്റ്) 07864161361, സിറിയക് പി. ജോര്‍ജ് (ജനറല്‍ സെക്രട്ടറി) 07773454387.

പരിപാടി നടക്കുന്ന സ്ഥലം: ജീിഹേഹശം ഢശഹഹമഴല ഒമഹഹ, ഇമൃാലഹ ഞീമറ,ജീിഹേഹശം, ടംമിലെ, ടഅ4 9ഋത.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.