• Logo

Allied Publications

Europe
ജര്‍മനിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നു തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കായി പുതിയ വെബ്സൈറ്റ്
Share
ബര്‍ലിന്‍:യോഗ്യതയുള്ള ജോലിക്കാരുടെ രൂക്ഷമായ ക്ഷാമത്തെ നേരിടുന്നതിനുവേണ്ടി യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ബിരുദധാരികള്‍ക്ക് ജോലി ചെയ്യുവാനുള്ള അവസരം ലളിതമാക്കിക്കൊണ്ടാണ് 2012 ജൂലൈ മുതല്‍ ജര്‍മനിയില്‍ ബ്ളൂകാര്‍ഡ് സംവിധാനം നടപ്പിലാക്കിയത്.

യൂറോപ്പില്‍ 2009 മുതലാണ് ബ്ളൂകാര്‍ഡ് സിസ്റം തുടങ്ങിയത്. എന്നാല്‍ യൂറോ പ്പിലെ മിക്ക രാജ്യങ്ങളും ആദ്യം ഈ സമ്പ്രദായത്തിനോട് വിമുഖത കാട്ടിയെങ്കിലും പിന്നീടാണ് ഈ സിസ്ററ്റിന് യൂറോപ്യന്‍ യൂണിയനില്‍ ഏറെ സ്വീകാര്യത കൈവന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇതിനു സഹായകമായി ംംം.യഹൌലരമൃറലൌൃീുല.രീാ എന്ന പേരില്‍ ഒരു പുതിയ വെബ്സൈറ്റ് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു.

ജോലി അന്വേഷിക്കുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഈ വെബ്സൈറ്റില്‍ ഫ്രീയായി രജിസ്റര്‍ ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.

ജര്‍മനിയില്‍ ഇപ്പോള്‍ മെറ്റല്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രിയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി), ടെലികമ്യൂണിക്കേഷന്‍ എന്നീ ഇനങ്ങളില്‍ എന്‍ജിനിയര്‍ തസ്തികകളിലേയ്ക്കും, ഹെല്‍ത്ത്/ഗെരിയാത്രി കെയര്‍ മേഖലയില്‍ ഡോക്ടേഴ്സ്, നഴ്സസ് എന്നീ വിഭാഗക്കാര്‍ക്കും വളരെ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് ഈ പുതിയ വെബ്സൈറ്റ് ംംം.യഹൌലരമൃറലൌൃീുല.രീാ സഹായകമായിരിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.