• Logo

Allied Publications

Europe
ജര്‍മനിയിലെ ഐസ് ബക്കറ്റ് ചലഞ്ചില്‍ ഹിറ്റായി ആനയും താരമായി
Share
ബര്‍ലിന്‍: വളരെ മെല്ലെയാണെങ്കിലും, അമേരിക്കയില്‍ ആരംഭിച്ച ഐസ് ബക്കറ്റ് ചലഞ്ച് ജര്‍മനിയിലും വന്‍ഹിറ്റായി. ഒരാള്‍ ഐസ് വെള്ളം തലയിലൊഴിക്കുകയും മറ്റുള്ളവരെ അതിനു ക്ഷണിക്കുകയും ചെയ്യുന്നതാണ് ചലഞ്ച്. വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിയാത്തവര്‍ അമയോട്രോഫിക് ലാറ്ററല്‍ സ്ക്ളീറോസിസ് എന്ന അസുഖം ബാധിച്ചവര്‍ക്കായുള്ള ഫണ്ടിലേക്ക് സംഭാവന നല്‍കണം.

തലച്ചോറിലെ നാഡീഞരമ്പുകളെയും സുഷുമ്നമയെയും ബാധിക്കുന്ന രോഗമാണ് എഎല്‍എസ്. ജര്‍മനിയില്‍ നാലായിരത്തിനും ആറായിരത്തിനും ഇടയില്‍ ആളുകളെ ഇതു ബാധിക്കുന്നുവെന്നാണ് കണക്ക്.

തുടക്കത്തില്‍ വലിയ പ്രചാരം കിട്ടാതിരുന്ന ഐസ് ബക്കറ്റ് ചലഞ്ചിന്, മാനുവല്‍ ന്യൂവര്‍ അടക്കമുള്ള ദേശീയ ഫുട്ബോള്‍ താരങ്ങളുടെ സാന്നിധ്യം വലിയ പ്രചാരം നല്‍കി. പിന്നീട് നെക്സ്റ് ടോപ് മോഡല്‍ ജേതാവ് സ്റ്റെഫാനി

ഗ്രീസിങ്ങര്‍, ടെന്നിസ് താരം ജൂലിയ ജോര്‍ജസ് തുടങ്ങിയവരും ഇതില്‍ പങ്കുചേരുകയായിരുന്നു.

എന്നാല്‍ മനുഷ്യന് പകരം മൃഗവും ഈ ചലഞ്ചില്‍ ജര്‍മനിയില്‍ താരമായി. ഐസ് ബക്കറ്റ് ചലഞ്ചില്‍ 'നെല്ലി' എന്ന പേരുള്ള പിടിയാനയും താരമായി. ജര്‍മനിലെ റൂസല്‍, ഹോഡ3 ഹാഗ3(ഹൈഡെക്രൈസ്) എന്ന സ്ഥലത്തെ സെറിഗന്റീ പാര്‍ക്കിലാണ് (കാഴ്ചബംഗ്ളാവ്) സംഭവം. നെല്ലി എന്ന നാലു വയസുള്ള പിടിയാനയുടെ തലയില്‍ ഒരു ബക്കറ്റ് ഐസ് വെള്ളം ഒഴിച്ചാണ് ചലഞ്ച് നടത്തിയത്. പാക്കിലെ ജോലിക്കാരായ ഒലിവര്‍ കാന്റും സഹജോലിക്കാരനും കൂടിയാണ് ആനയുടെ നിറുകയില്‍ ഐസ് ബക്കറ്റ് കമഴ് ത്തിയൊഴിച്ചത്.

ഐസ് വെള്ളം തലയില്‍ വീണപ്പോള്‍ നെല്ലി തല കുലുക്കിയതുകൊണ് നെല്ലി ചലഞ്ചില്‍ വിജയിച്ചതായി ജോലിക്കാര്‍ പ്രഖ്യാപിച്ചു. നെല്ലിയുടെ ചലഞ്ചോടെ ഹാനോവര്‍ കാഴ്ച ബംഗ്ളാവിലെ സഫീറാ, ഹാംബുര്‍ഗിലെ അസാം, ബര്‍ലിനിലെ പാമ്പാ എന്നീ ആനകളെയും ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുപ്പിക്കാനാണ് ജോലിക്കാരുടെ അടുത്ത പരിപാടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.