• Logo

Allied Publications

Europe
ബൊറൂസിയക്ക് ജര്‍മന്‍ സൂപ്പര്‍ കപ്പ്
Share
ബര്‍ലിന്‍: ഫുട്ബോളിലെ ചാമ്പ്യന്‍മാരുടെ ചാമ്പ്യന്‍മാരായ ജര്‍മനിയിലെ ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ക്ളബ് ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ടുമുണ്ടിനോടു തോറ്റു.

ഇന്നലെ ഡോര്‍ട്ടുമുണ്ടില്‍ നടന്ന ഫൈനല്‍ അത്യാവേശം നിറഞ്ഞതായിരുന്നു. കളിയുടെ തുടക്കം മുതല്‍ ബൊറുസിയ തിളങ്ങിയിരുന്നു. ബോള്‍ ആധിപത്യം ബൊറുസിയായ്ക്കായിരുന്നു. ബൊറൂസിയ്ക്കുവേണ്ടി ഹെന്റിക് കിതരയാനും പിയറി എമറിക്കും ബയേണ്‍ വല ചലിപ്പിച്ചു.

ഇരുടീമുകളും പ്രധാനതാരങ്ങള്‍ പലരുമില്ലാതെയാണ് കളത്തിലിറങ്ങിയത്. ഫ്രാങ്ക് റിബറിയുടെയും ആര്യന്‍ റോബന്റെയും അഭാവം ബയേണിന് തിരിച്ചടിയായി. എങ്കിലും ബയേണ്‍ താരങ്ങളായ ലെവന്‍ഡോസ്കിയും ഫിലിപ്പ് ലാമും മ്യൂള്ളറും ഒക്കെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം ബൊറുസിയയ്ക്കൊപ്പമായിരുന്നു. ആദ്യപകുതിയില്‍ തന്നെ ബയേണിന്റെ മധ്യനിരതാരം മര്‍ട്ടിനസ് പരിക്കേറ്റ് പുറത്തുപോയതും ടീമിന് ക്ഷീണമായി.

ജര്‍മന്‍ ഫുട്ബോള്‍ ലീഗിലെ ചിരവൈരികളാണ് ബൊറുസിയായും ബയേണും. ബൊറുസിയാ ട്രെയിനര്‍ യൂര്‍ഗന്‍ ക്ളോപ്പ് ഇത്തവണ കണക്കുപറഞ്ഞാണ് ബയേണിനെ തോല്‍പ്പിച്ചത്. മല്‍സരങ്ങളുടെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ നേടിയ കിരീടം ബൊറൂസിയക്ക് ആത്മവിശ്വാസം പകരും. റിബറിയും റോബനുമില്ലാതിരുന്നത് ബയേണിന്റെ മുനയൊടിച്ചു. ആദ്യപകുതിയില്‍ തന്നെ മധ്യനിരതാരം മാര്‍ട്ടിനസ് പരിക്കേറ്റ് പുറത്തുപോയതും ബയേണിന് ക്ഷീണമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.