• Logo

Allied Publications

Europe
ഫ്രാങ്ക് റിബറി വിരമിച്ചു
Share
കൊളോണ്‍: ഫ്രാന്‍സിന്റെ ലോകോത്തര ഫുട്ബോളര്‍ ഫ്രാങ്ക് റിബറി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. മുപ്പത്തൊന്നു വയസ് മാത്രമുള്ള മിഡ്ഫീല്‍ഡര്‍ക്ക് പരിക്കു കാരണം ലോകകപ്പ് കളിക്കാന്‍ സാധിച്ചിരുന്നില്ല. വിരമിച്ചെങ്കിലും ക്ളബ് ഫുട്ബോളില്‍ തുടരുമെന്നു റിബറി അറിയിച്ചു. ദേശീയ ടീമിലെ തന്റെ സ്ഥാനം ഏറ്റെടുക്കാന്‍ യുവതാരങ്ങള്‍ക്കു കഴിയും. ഇനി ബയേണ്‍ മ്യൂണിക്കിലും കുടുംബത്തിനൊപ്പവും കൂടുതല്‍ സമയം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടീമിനായി 81 മത്സരങ്ങള്‍ക്കിറങ്ങിയ റിബറി 16 ഗോളും നേടിയിട്ടുണ്ട്. ഫ്രാന്‍സിന്റെ മെഡിക്കല്‍ ടീമിന്റെ കെടുകാര്യസ്ഥതയാണ് തന്റെ ലോകകപ്പ് പങ്കാളിത്തം നഷ്ടമാക്കിയതെന്ന് അദ്ദേഹം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

2006 ലോകകപ്പില്‍ റണ്ണറപ്പുകളായ ഫ്രാന്‍സിന്റെ നിരയില്‍ സിനഡിന്‍ സിദാനൊപ്പം നിര്‍ണായക സാന്നിധ്യമായിരുന്നു റിബറി. ബയേണ്‍ മ്യൂണിക്കിന്റെ അപരാജിത കുതിപ്പുകള്‍ക്ക് ആര്യന്‍ റോബനൊപ്പം ഊര്‍ജം പകരുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.