• Logo

Allied Publications

Europe
155 വയസായ ഈല്‍ മത്സ്യത്തിന് യാത്രാമൊഴി
Share
സ്റോക്ക്ഹോം: വയസ് 155, ഇനി ഇല്ല ഈ റെക്കോഡുകാരന്‍ ഈല്‍ മത്സ്യം. ലോകത്തെ ഏറ്റവും പ്രായമേറിയ മീന്‍ തെക്കന്‍ സ്വീഡനില്‍ ബ്രാന്റവിക് പട്ടണത്തിലെ ഒരു കിണറ്റില്‍ വച്ച് ലോകത്തോട് യാത്ര പറഞ്ഞു.

1859ല്‍ ആ മത്സ്യത്തെ ഒരു ബാലനാണ് മത്സ്യബന്ധന പട്ടണമായ ബ്രാന്റവികിലെ കിണറ്റില്‍ നിക്ഷേപിച്ചത്. ചാള്‍സ് ഡാര്‍വിന്റെ വിഖ്യാതമായ 'ജീവജാതികളുടെ ഉത്ഭവം' പുറത്തുവന്ന വര്‍ഷമാണ് 1959. ആരല്‍ മത്സ്യങ്ങള്‍ക്ക് സാധാരണഗതിയില്‍ 15 മുതല്‍ 60 വര്‍ഷംവരെയാണ് ആയുസ്. എന്നാല്‍, ഇതേ കിണറ്റില്‍ കഴിയുന്ന മറ്റൊരു ഈല്‍ മത്സ്യത്തിന് ഇപ്പോള്‍ 110 വയസായി.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയിലെ ആ മത്സ്യം, ഇരുപതാം നൂറ്റാണ്ടും പിന്നിട്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് ഇപ്പോള്‍ യാത്രയായിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍, കുളങ്ങളിലും കിണറ്റിലും മറ്റും ശുചീകരണത്തിനായി ആരലുകളെ നക്ഷേപിക്കുന്ന രീതി സ്വീഡനിലുണ്ടായിരുന്നു. വെള്ളത്തിലെ ചെറുപ്രാണികളെയും മറ്റും അവ തിന്നുന്നതിനാല്‍ ജലം ശുദ്ധമാകുമെന്നായിരുന്നു വിശ്വാസം.

'ഇതൊരു വിസ്മയകരമായ അനുഭവമാണ്. ഇത്രയും കാലം ജീവിച്ചിരിക്കുക എന്നത്. അത് രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലത്തും ജീവിച്ചു' ഏല്‍ മത്സ്യം പാര്‍ത്തിരുന്ന കിണറ്റിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ തോമസ് ജെല്‍മാന്‍ പറഞ്ഞു.

മത്സ്യത്തിന്റെ ശരീരം ഇപ്പോള്‍ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, പരിശോധന നടത്തി അതിന്റെ ദീര്‍ഘായുസിന്റെ രഹസ്യം അന്വേഷിക്കാനാണ് ശ്രമം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.