• Logo

Allied Publications

Europe
ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഷ്വോണ്‍സ്റഡ്റ്റ് തീര്‍ഥാടനം ഓഗസ്റ് 17 ന്
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഷ്വോണ്‍സ്റഡ്റ്റ് തീര്‍ഥാടനം ഓഗസ്റ് 17 ന് (ഞായര്‍) നടക്കും. പ്രത്യേകം ക്രമീകരിച്ച ബസിലും സ്വന്തം കാറുകളിലുമായി തീര്‍ഥാടക സംഘം രാവിലെ 10ന് ഷ്വോണ്‍സ്റഡ്റ്റ് പില്‍ഗര്‍ ഹൌസില്‍ എത്തിച്ചേരും. പതിനൊന്നിന് മാതാവിന്റെ ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.

ഉച്ചഭഷണത്തിനുശേഷം സംഘം ഷോണ്‍സ്റഡ്റ്റ് കുന്നിന് മുകളിലെത്തി ഫാ.കെന്റനിഷ് ആശ്രമദേവാലയത്തില്‍ പ്രാര്‍ഥന നടത്തും. വൈകുന്നേരം അഞ്ചോടെ പരിപാടികള്‍ സമാപിക്കും. മധ്യജര്‍മനിയിലെ മാതാവിന്റെ തീര്‍ഥാടന കേന്ദ്രമാണ് ഷ്വോണ്‍സ്റാഡ്റ്റ്. കോബ്ളെന്‍സ് നഗരപ്രാന്തത്തിലാണ് പ്രകൃതിരമണീയമായ ഷ്വോണ്‍സ്റാഡ്റ്റ് സ്ഥിതിചെയ്യുന്നത്.

ബസില്‍ യാത്രചെയ്യുവാന്‍ ആഗ്രഹിക്കുന്നവരും ഉച്ചഭക്ഷണം ആവശ്യമുള്ളവരും ഓഗസ്റ് 15 ന് മുമ്പായി കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഓഫീസില്‍ അറിയിക്കേണ്ടതാണ്. ഷ്വോണ്‍സ്റാഡ്റ്റ് തീര്‍ഥാടനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കിറശരെവല ഏലാലശിറല ശാ ഋൃ്വയശൌാ ഗöഹി,ജമലൃേ കഴിമശീൌേ ഇവമഹശല്യൃൈ ഇങക,ഉമ്വിശലൃൃ. 5551063 ഗöഹി,ഠലഹ.: 0221/629868, ഉല്ശ ഢമറമസൌാരവല്യൃൃ(ഇീി്ലിലൃ) 0221 5904183

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.