• Logo

Allied Publications

Europe
ജര്‍മന്‍ ഫാസ്റ് ഫുഡ് റസ്ററന്റ് 'നേര്‍ഡ്സീ' വീടുകളില്‍ ഭക്ഷണ വിതരണം തുടങ്ങുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫാസ്റ് ഫുഡ് റസ്ററന്റ് ശ്രംഖല നേര്‍ഡ്സീ വീടുകളില്‍ ഭക്ഷണ വിതരണം ആരംഭിക്കുന്നു. നേര്‍ഡ്സീ ഫാസ്റ്റ് ഫുഡ് റസ്ററന്റ് ശൃംഖലയുടെ പുതിയ ഉടമസ്ഥത ഏറ്റെടുത്ത ഹില്‍ട്രൂഡ് സെഗെവസ് ആണ് ഈ പുതിയ വിപണന തന്ത്രം ആസൂത്രണം ചെയ്യുന്നത്. ജര്‍മനിയിലെ പുതിയ തലമുറയെ ആകര്‍ഷിക്കാന്‍ ചെമ്മീന്‍, കൊഞ്ച് എന്നിവ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള വിഭവങ്ങളും ജപ്പാന്‍ സ്പെഷല്‍ ആയ സുഷിയും വീടുകളില്‍ വിതരണം ചെയ്യാന്‍ പുതിയ ഉടമസ്ഥത ഹില്‍ട്രൂഡ് സെഗെവസ് തീരുമാനിച്ചു. പുത്തന്‍ തലമുറയിലെ ചെറുപ്പക്കാരെ ആകര്‍ഷിച്ച് അവര്‍ക്ക് ഫ്രാഞ്ചൈസ് നല്‍കി ഈ വിപണന തന്ത്രം അവര്‍ രൂപീകരണം ചെയ്യുന്നു. ഫാസ്റ്റ് ഫുഡ് റെസ്ററന്റുകളും കൂടുതല്‍ പുത്തന്‍ വിഭവങ്ങളുമായി തുടരും.

ജോലി ഭാരത്താല്‍ റെസ്ററന്റുകളില്‍ പോകാന്‍ സമയമില്ലാത്ത യുവ തലമുറയ്ക്കിടയിലും വയോധികര്‍ക്കിടയിലും വീടുകളില്‍ വിതരണം ചെയ്യാന്‍ പോകുന്ന ഭക്ഷണ വില്‍പ്പന കൂടുതല്‍ ആകര്‍ഷകമാക്കാമെന്ന് നേര്‍ഡ്സീ ശ്രംഖല പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ജര്‍മനിയില്‍ മാത്രമാണ് വീടുകളിലെ ഭക്ഷണ വിതരണം പ്ളാന്‍ ചെയ്യുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റ് ലോകരാജ്യങ്ങളിലും നേര്‍ഡ്സീ ഫാസ്റ് ഫുഡ് റസ്ററന്റ് ശ്രംഖല പ്രവര്‍ത്തിക്കുന്നു. താരതമ്യേന നല്ല മീന്‍ വിഭവങ്ങള്‍ വില്‍പ്പന നടത്തുന്ന ഒരു ഫാസ്റ് ഫുഡ് റസ്ററന്റ് ശൃംഖലയാണ് നേര്‍ഡ്സീ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.