• Logo

Allied Publications

Europe
ഡബ്ള്യുഎംസി ഗ്ളോബല്‍ കോണ്‍ഫറന്‍സിന് കുമരകത്ത് വര്‍ണാഭമായ തുടക്കം
Share
കോട്ടയം: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ (ഡബ്ള്യുഎംസി) ഒമ്പതാം ദ്വൈവാര്‍ഷിക കോണ്‍ഫറന്‍സിന് കുമരകം ബാക്ക് വാട്ടേഴ്സ് റിപ്പിള്‍സിന്റെ മനോഹരമായ ബാങ്ക്വറ്റ് ഹാളില്‍ വര്‍ണാഭമായ തുടക്കം. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപം തെളിച്ച് നാലുദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.

യുപി പ്രോവിന്‍സ് അവതരിപ്പിച്ച ഓപ്പണിംഗ് നൃത്തം ഏറെ ചാരുത പകര്‍ന്നു. തുടര്‍ന്ന് വിവിധ പരിപാടികള്‍ക്കൊപ്പം തൈക്കൂട്ടം ബ്രിഡ്ജിന്റെ സംഗീതക്കച്ചേരിയും അരങ്ങേറി. ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്ളാാേബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി സ്വാഗതവും ഗ്ളോബല്‍ പ്രസിഡന്റ് എ.എസ്. ജോസ് നന്ദിയും പറഞ്ഞു. കൂടാതെ ഗ്ളോബല്‍ ജനറല്‍ കൌണ്‍സില്‍, ഗ്ളോബല്‍ കാബിനറ്റ് മീറ്റിംഗ് എന്നിവയും നടന്നു.

ഒമ്പതിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഓണാഘോഷ പരിപാടികള്‍ നടക്കും. 11.30നു നടക്കുന്ന സമ്മേളത്തില്‍ എംപി അബ്ദുള്‍ സമദ് സമദാനി എംഎല്‍എ ഓണസന്ദേശം നല്‍കും. 12 ന് നൂറു പേരുടെ സമൂഹ വിവാഹം നടക്കും. ആദ്യഘട്ടത്തിലെ 10 പേര്‍ക്കുള്ള വിവാഹമാണു കുമരകത്ത് നടക്കുന്നത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ് എന്നിവര്‍ സമൂഹ വിവാഹസമ്മേളനത്തില്‍ പങ്കെടുക്കും.

വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി കെ.എം. മാണി സന്ദേശം നല്‍കും. ഏഴിനു നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പിന്നണി ഗായിക റിമി ടോമി നയിക്കുന്ന സംഗീത സായാഹ്നവും നടക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

10 ന് (ഞായര്‍) ഗ്ളോബല്‍ കാബിനറ്റ് മീറ്റിംഗ്, എന്‍ആര്‍കെ പ്രശ്നങ്ങള്‍, മുതലായ വിഷയങ്ങളെപ്പറ്റിയുളള ചര്‍ച്ചകളില്‍ മന്ത്രി കെ.സി. ജോസഫ് ജോസ് കെ. മാണി എംപി, ടി.പി. ശ്രീനിവാസന്‍, നോര്‍ക്കാ റൂട്ട്സ് സിഇഒ പി. സുധീപ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡബ്ള്യുഎംസി ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കുചേരും.

സംഘാടകര്‍ ഒരുക്കിയിരിക്കുന്ന കുമരകം ബോട്ട് യാത്രയും പിക്നിക്കും അവസാനിക്കുന്നതോടെ കോണ്‍ഫറന്‍സ് ഔദ്യോഗികമായി സമാപിക്കും.

യുവാക്കള്‍ക്കു വേണ്ടി നടത്തുന്ന ആള്‍ട്ടിയൂസ്, ഗ്രീന്‍ കേരള, ക്ളീന്‍ കേരളാ തുടങ്ങിയ പദ്ധതികഐ കൂടാതെ നേത്രദാന ചടങ്ങുകള്‍, എന്‍ഡോസള്‍ഫാന്‍ ഇരയായവര്‍ക്കുള്ള സഹായപദ്ധതി എന്നിവമൂലം ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.