• Logo

Allied Publications

Europe
ആവേശമായി വിയന്ന മലയാളി അസോസിയേഷന്റെ കായികമേള
Share
വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്‍ (വിഎംഎ) സംഘടിപ്പിച്ച കായികമേള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവേശമായി. വിയന്നയിലെ മൂന്നാമത്തെ ജില്ലയില്‍ നടന്ന മത്സരങ്ങള്‍ സംഘടനയുടെ പ്രസിഡന്റ് മാത്യൂസ് കിഴക്കെകര ഉദ്ഘാടനം ചെയ്തു.

കുരുന്നുകളുടെ മിഠായി പെറുക്കല്‍ മത്സരങ്ങളോടുകൂടി മത്സരങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും, 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വിവിധങ്ങളായ ഇനങ്ങള്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരം വളരെ ശ്രദ്ധേയമായി. ആദ്യന്തം ആവേശം വിതറിയ ഫുട്ബോള്‍ മത്സരവും അംഗങ്ങള്‍ ഏറെ ആസ്വദിച്ചു.

മികച്ച നിലവാരം പുലര്‍ത്തിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടുകൂടി കായിയമേള സമാപിച്ചു. നിരവധി മലയാളികള്‍ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്നു. വിഎംഎ സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി റെജി മേലഴകത്തിന്റെ നേതൃത്വത്തില്‍ മറ്റു ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും കായിക മേളയ്ക്ക് ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.