• Logo

Allied Publications

Europe
മാഞ്ചസ്ററിലേക്ക് വന്ന ഖത്തര്‍ എയര്‍വേസ് വിമാനം റാഞ്ചാന്‍ ശ്രമം; യാത്രക്കാരില്‍ മലയാളികളും
Share
മാഞ്ചസ്റര്‍: ദോഹയില്‍ നിന്ന് മാഞ്ചസ്ററിലേക്ക് വന്ന ഖത്തര്‍ എയര്‍വേസ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ നിലത്തിറക്കി. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബോംബ് ഭീഷണിയാണെന്നും അതല്ല, റാഞ്ചാനുള്ള ശ്രമം നടന്നതായും അഭ്യൂഹം പ്രചരിച്ചിരുന്നത്. പ്രവാസി കോണ്‍ഗ്രസ് നേതാവും മലയാളിയുമായ മാമ്മന്‍ ഫിലിപ്പും കുടുംബവും ഉള്‍പ്പടെ നിരവധി മലയാളികള്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

യുദ്ധവിമാനത്തിന്റെ അകമ്പടിയോടെയാണ് ഖത്തര്‍ എയര്‍വേസ് വിമാനം ലാന്‍ഡ് ചെയ്തത്. മാഞ്ചസ്ററിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി വഴിതിരിച്ചു വിട്ടു. വിമാനത്തിലെ യാത്രക്കാരനായ ഒരാളെ എയര്‍പോര്‍ട്ട് സുരക്ഷാവിഭാഗം കസ്റഡിയിലെടുത്തിട്ടുണ്ട്. പച്ച ടീഷര്‍ട്ടും ജീന്‍സും ധരിച്ച യുവാവിനെയാണ് അറസ്റ് ചെയ്തത്. ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍.

വിമാനത്തിന് യുദ്ധവിമാനങ്ങള്‍ അകമ്പടി സേവിക്കുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. സംഭവത്തെ തുടര്‍ന്ന് 25 മിനിറ്റോളം മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം നിശ്ചലമായി. ഇത് മറ്റ് വിമാനങ്ങളുടെ സമയക്രമത്തെയും ബാധിച്ചു. 269 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ രണ്ടിനാണ് നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്.

എയര്‍പോര്‍ട്ടിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഖത്തര്‍ എയര്‍വേയ്സില്‍ പരിശോധന നടത്തി. യാത്രയ്ക്കിടയില്‍ സംശയകരമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റ് വിമാനം ഖത്തര്‍ എയര്‍വേയ്സ് വിമാനത്തെ മാഞ്ചസ്റര്‍ എയര്‍പോര്‍ട്ടുവരെ അനുഗമിച്ചുവെന്നു മാത്രമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. പൈലറ്റ് അറിയിച്ചതനുസരിച്ചാണ് റോയല്‍ എയര്‍ഫോഴ്സ് വിമാനം ഖത്തര്‍ വിമാനത്തെ അനുഗമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാഞ്ചസ്റര്‍ എത്താറാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധവിമാനങ്ങള്‍ വിമാനത്തിന്റെ ഇരുവശത്തും പ്രത്യക്ഷപ്പെട്ടത്. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കുകയും ചെയ്തു. യുദ്ധവിമാനങ്ങള്‍ യാത്രാ വിമാനത്തെ ഇടിച്ചിടുമോയെന്ന് ഭയന്നതായും യാത്രക്കാരിലെരാള്‍ പ്രതികരിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.