• Logo

Allied Publications

Europe
കേംബ്രിഡ്ജില്‍ അറയ്ക്കല്‍ പിതാവിനും വി.സി സെബാസ്റ്യനും സീറോ മലബാര്‍ സഭയുടെ ഉജ്ജ്വല സ്വീകരണം
Share
കേംബ്രിഡ്ജ്: ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ സെന്ററും സാംസ്കാരിക നഗരിയുമായ കേംബ്രിഡ്ജില്‍ സിബിസിഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനും സീറോ മലബാര്‍ അത്മായ കമ്മീഷന്‍ സെക്രട്ടറിയും ലെയ്റ്റി വോയിസ് എഡിറ്ററുമായ ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യനും ഉജ്ജ്വല സ്വീകരണം നല്‍കി.

യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേംബ്രിഡ്ജില്‍ എത്തിച്ചേര്‍ന്ന പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കുകയും അത്മായ സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കേംബ്രിഡ്ജിലെ ഇടവക വികാരിയും മലയാളി വിശ്വാസി സമൂഹത്തിന്റെ ഉന്നമനത്തിനു സദാ നിലകൊള്ളുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന റവ. ഫാ. മോണ്‍. യുജീന്‍ ഹര്‍ക്നെസിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അറയ്ക്കല്‍ പിതാവ് കേംബ്രിഡ്ജില്‍ എത്തിയത്.

മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സഭാ മക്കള്‍ക്കായി മുഖ്യ കാര്‍മികനായി ആഘോഷമായ സമൂഹബലി അര്‍പ്പിച്ചു. മോണ്‍. യുജീന്‍ ഹര്‍ക്നെസ്, ചാപ്ളെയിന്‍ മാത്യു അച്ചന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പാരീഷ് കമ്യുണിട്ടി അംഗമായ ഡെല്ലാ ഷിബിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും തദവസരത്തില്‍ ആഘോഷിച്ചു.

ആഘോഷമായ ദിവ്യബലിക്കുശേഷം പാരീഷ് സമൂഹം സെന്റ് ഫിലിപ്പ് ഹോവാര്‍ഡ് ദേവാലയ ഹാളില്‍ നല്‍കിയ സ്വീകരണ യോഗം ഉജ്ജ്വലമായി. മോണ്‍. യുജീന്‍ ഹര്‍ക്നെസ് അധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ ചാപ്ളെയിന്‍ ഫാ.മാത്യു ജോര്‍ജ് ഏവര്‍ക്കും ഹാര്‍ധവമായ സ്വാഗതം ആശംസിച്ചു. കേംബ്രിഡ്ജ് സീറോ മലബാര്‍ വിശ്വാസി സമൂഹത്തിനുവേണ്ടി റോബിന്‍ കുര്യാക്കോസ്, ജോണി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

പ്രവാസ മണ്ണിലും വിശ്വാസത്തിനും പാരമ്പര്യത്തിനും പൈതൃകത്തിനും പ്രതിഞ്ഞ്ജാബദ്ധത പുലര്‍ത്തുന്ന ഇവിടുത്തെ സീറോ മലബാര്‍ സമൂഹം ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രശംസിച്ച പിതാവ് ദൈവം നിയോഗിച്ചയച്ച കുടിയേറ്റത്തില്‍ പ്രേഷിതദൌത്യ വാഹകരായി ജീവിതം മാതൃകാപരമായി നയിക്കണം എന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു.

അത്മായ സമൂഹത്തിന്റെ സഭാ സ്നേഹവും ഉത്തരവാദിത്വ ബോധവും കൂട്ടായ്മകളുടെ അനിവാര്യതയെ മനസിലാക്കുവാനും അതിലൂടെ കുടുംബങ്ങളുടെയും പ്രത്യേകിച്ച് നവ തലമുറയുടെ സദ്ഭാവി രൂപം കൊള്ളുവാനും ദിശാ ബോധം ഉള്ള ഇവിടുത്തെ സമൂഹത്തെ അത്മായ കമ്മീഷന്‍ സെക്രട്ടറിയെന്ന നിലയില്‍ ആദരവോടെയാണ് കാണുന്നതെന്ന് ഷെവലിയര്‍ സെബാസ്റ്യന്‍ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. തങ്ങള്‍ക്കു നല്‍കിയ ആദരവിനും സ്നേഹത്തിനും സ്വീകരണത്തിനും ഇരുവരും പ്രത്യേകം നന്ദി അറിയിച്ചു.

ഷിബു കുര്യന്‍, ജിമ്മിച്ചന്‍, സാല്‍മിനി വാഴപ്പള്ളി, അഡ്വ. ജോസഫ് ചാക്കോ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ