• Logo

Allied Publications

Europe
മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഗ്രില്‍പാര്‍ട്ടി നടത്തി
Share
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമ്മര്‍ ഗ്രില്‍പാര്‍ട്ടി നടത്തി. ജൂലൈ 26 ന് പ്രസിഡന്റ് മത്തായി കുഞ്ഞുകുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ഗ്രില്‍പാര്‍ട്ടിയില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.

വീസ്ബാഡനിലെ ആള്‍ട്ടര്‍ ഫ്രീഡ്ഹോഫ് ഗ്രില്‍ പ്ളാറ്റ്സില്‍ നടന്ന സമ്മര്‍പാര്‍ട്ടിയില്‍ വിവിധതരം സോസേജുകള്‍, മാംസ വര്‍ഗങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരുന്നു.

ആഹാരത്തെ കൂടാതെ ആനുകാലിക വിഷയത്തെ സംബന്ധിച്ച പൊതുവായ ചര്‍ച്ചയും നടത്തി. ജര്‍മനിയിലെ ഓര്‍ത്തഡോക്സ് കമ്യൂണിറ്റിയുടെ ചുമതലയുള്ള ഫാ.ലൈജു മാത്യു ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സ്റാര്‍ അലയന്‍സില്‍ ചേരുന്നതിനു (ജൂലൈ 11 മുതല്‍) തൊട്ടു മുമ്പ് ജൂലൈ നാലിന് എയര്‍ ഇന്ത്യ ഫ്രാങ്ക്ഫര്‍ട്ട്, ഡല്‍ഹി വഴിയുള്ള കൊച്ചി യാത്രക്കാര്‍ക്കു നല്‍കിയ പീഢനങ്ങളെപ്പറ്റി സമാജം പ്രസിഡന്റ് മാത്യൂസ് വിശദീകരിച്ചു. സമ്മര്‍ പാര്‍ട്ടിക്കിടെ നടത്തിയ കായിക മല്‍സരങ്ങള്‍ ഗ്രില്‍ പാര്‍ട്ടിയെ ധന്യമാക്കി. മാത്യൂസ്, അരുണ്‍, ജിമ്മി, ജോസ് മുള്ളരിക്കല്‍ തുടങ്ങിയവരുടെ പൂര്‍ണസഹകരണം സമ്മര്‍പാര്‍ട്ടിയെ വിജയകരമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.