• Logo

Allied Publications

Europe
എട്ടാമത് സീറോ മലബാര്‍ വാല്‍ത്സിങ്ങാം മഹാതീര്‍ഥാടനം ജൂലൈ 20 ന്
Share
വാല്‍ത്സിങ്ങാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന 'യുകെയിലെ നസ്രത്തിലെക്കുള്ള' തീര്‍ഥാടനത്തില്‍ മുഴുവന്‍ മാതൃ ഭക്തരും മരിയന്‍ പ്രഘോഷണ ദിനമായി ഒത്തുകൂടുന്ന ആഘോഷം ജൂലൈ 20 ന് ഞായറാഴ്ച. മാതൃ ഭക്ത പങ്കാളിത്തം കൊണ്ടും, സംഘാടക മികവു കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, അജപാലക ശ്രേഷ്ട പങ്കാളിത്തം കൊണ്ടും,പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമെന്ന നിലയിലും ഈസ്റ് ആംഗ്ളിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുണിറ്റി ഏറ്റെടുത്ത് നടത്തുന്ന എട്ടാമത് വാല്‍ത്സിങ്ങാം മഹാ തീര്‍ഥാടനം പുതിയ ആത്മീയ ചരിത്രം കുറിക്കും.

ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും വാല്‍ത്സിങ്ങാം പുണ്യ ചരിതവും പ്രാര്‍ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ വിതരണത്തിന് തയാറായി കഴിഞ്ഞു. 'ജീവന്റെ മന്ന' എന്ന പൂര്‍ണപ്രാര്‍ഥന സമാഹാരവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ തീര്‍ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ചൂടുള്ള, സ്വാദിഷ്ടമായ കേരള ഭക്ഷണ സ്റാളുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ മാതാവിന് അടിമ വെയ്ക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

തീര്‍ഥാടനത്തില്‍ മുഖ്യ കാര്‍മികനായി എത്തിച്ചേരുന്ന സിബിസിഐ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍, ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ അധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ്പുമായ അലന്‍ ഹോപ്പ്സ്, യുകെയില്‍ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയില്‍, അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്യന്‍, വൈദിക സന്യസ്തര്‍ തുടങ്ങിയവര്‍ ഈ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.

ജൂലൈ 20 നു ഞായറാഴ്ച ഉച്ചക്ക് 12ന് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ബിഷപ്പ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, വര്‍ണാഭമായ മുത്തുക്കുടകളുടെയും സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യ മേളങ്ങളുടെയും വര്‍ണശബളമായ അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ ഉച്ചക്ക് ഒന്നേകാലിന് എത്തിച്ചേര്‍ന്ന ശേഷം ബിഷപ്പ് അലന്‍ ഹോപ്പ്സ് നല്‍കുന്ന സന്ദേശം, കുട്ടികളെ അടിമവെയ്ക്കല്‍, 'ജീവന്റെ മന്ന' യുടെ പ്രകാശന കര്‍മം, തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലാണ് തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞു 2:45 നു ആഘോഷമായ സമൂഹബലിയില്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ച് തിരുനാള്‍ സന്ദേശം നല്കും. തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹകാര്‍മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിഥികളെയും തീര്‍ഥാടകരെയും സ്വാഗതം ചെയ്യുന്നതോടെ തിരുനാള്‍ ദിവ്യബലി ആരംഭിക്കും.

വന്‍ ജനാവലി പങ്കു ചേരുന്ന തീര്‍ഥാടനത്തിനു എത്തുന്നവര്‍ സുരക്ഷാ ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചു. വോളണ്ടിയേഴ്സ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ ഏവരും ബാധ്യസ്ഥാരാണ്.

തീര്‍ഥാടനത്തില്‍ പങ്കുചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ളിപ്പര്‍ ചാപ്പലിന്റെ കോമ്പൌണ്ടിലും തൊട്ടടുത്ത സ്ഥലങ്ങളിലുമായി സൌകര്യങ്ങള്‍ ഉണ്ടായിരിക്കും. കോച്ചുകളിലും വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൌന്‍സിയേഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ കാര്‍ പാര്‍ക്കിലോ തീര്‍ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു കൊണ്ട് പോയി സ്ളിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. അനൌന്‍സിയേഷന്‍ ചാപ്പലിലേക്ക് ഉള്ള വാഹന ഗതാഗതം പതിനൊന്നരയോടെ നിരോധിക്കുന്നതാണ്.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യങ്ങളും നേടുവാന്‍ ഏറ്റവും അനുഗ്രഹീത മരിയന്‍ പുണ്യ കേന്ദ്രത്തിലെ തീര്‍ത്താടനത്തിലേക്ക് ആതിഥേയരായ ഗോള്സ്റന്‍ ക്രിസ്ത്യന്‍ കമ്മ്യുണിട്ടിക്കുവേണ്ടി ചാപ്ളിന്‍ ഫാ. മാത്യു വണ്ടാലക്കുന്നേല്‍ ഏവരെയും സസ്നേഹം ക്ഷണിച്ചു.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി ഹണ്ടിങ്ഡന്‍ സീറോ മലബാര്‍ കമ്മ്യുണിറ്റിയെ വാഴിക്കുന്നതോടെ തീര്‍ഥാടന ശുശ്രുഷകള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു ജോര്‍ജ് 07939920844, ജോസ് : 07848886491. ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പല്‍ (എന്‍ആര്‍22 6 ഡിബി), സ്ളിപ്പര്‍ ചാപ്പല്‍ (എന്‍ആര്‍22 6 എഎല്‍).

റിപ്പോര്‍ട്ട്: സാബു നോര്‍വിച്ച്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.