• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം ജൂലൈ 19ന്
Share
കെറ്ററിംഗ്: ജൂലൈ 19ന് കെറ്ററിംഗിലെ കെജിഎച്ച് സോഷ്യല്‍ ക്ളബ് ഹാളില്‍ നടക്കുന്ന യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ക്കായി കെറ്ററിംഗ് മലയാളികള്‍ തയാറെടുപ്പ് തുടങ്ങി.

ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണലും മെഗാ സ്പോണ്‍സര്‍മാര്‍ ആയി രംഗത്ത് വന്നതോടെ വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന നൃത്തകലാപ്രതിഭകള്‍, യുക്മ നാട്യരത്ന പട്ടത്തിനായി മാറ്റുരക്കുന്ന ഈ കലാവിരുന്നിന് ആതിഥ്യം നല്‍കാനുള്ള ഭാഗ്യം ലഭിച്ച കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഒറ്റക്കെട്ടായി ഈ കലാ മാമാങ്കത്തിനുവേണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നൂറില്‍ അധികം മല്‍സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിന് കാണികളും മത്സരാര്‍ഥികളുടെ പ്രോല്‍സാഹകരുമായി എത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഇവിടെ ഒരുക്കുന്നത്. നിരവധി കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനുള്ള സൌകര്യം വേദിയോട് അടുത്ത് കുറവായതിനാല്‍ ഫ്രീ പാര്‍ക്കിംഗിനുള്ള സൌകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. ദൂരെ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ആവശ്യമായ സൌകര്യങ്ങളും മിതമായ വിലക്ക് ഭക്ഷണം ലഭിക്കുന്ന സ്റാളുകളും ഇവിടെ ഉണ്ടായിരിക്കും. ആവശ്യത്തിന് ഗ്രീന്‍ റൂം സൌകര്യവും ലഭ്യമാണ്.

സബ്ജൂണിയര്‍, ജൂണിയര്‍ എന്നീ വിഭാഗങ്ങളില്‍ സെമിക്ളാസിക്കല്‍ സിംഗിള്‍സ്, സിനിമാറ്റിക് സിംഗിള്‍സ്, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളില്‍ മാത്രമേ യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014ല്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുകയുള്ളൂ. വിജയികള്‍ക്ക് യുക്മ നാട്യരത്ന അവാര്‍ഡുകളും കാഷ് അവാര്‍ഡുകളും സമ്മാനമായി നല്‍കുന്നു. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ നാട്യരത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് 101 പൌണ്ട് വീതവും ടീം നാട്യരത്ന അവാര്‍ഡ് നേടുന്നവര്‍ക്ക് 151 പൌണ്ടും ആണ് കാഷ് അവാര്‍ഡായി നല്‍കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ പേര് രജിസ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

ഇതിനോടകം സെമിക്ളാസിക്കല്‍ വിഭാഗത്തിലും സിനിമാറ്റിക് വിഭാഗത്തിലും മുപ്പതിലധികം വീതം ടീമുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സിനിമാറ്റിക് ഗ്രൂപ്പ് വിഭാഗത്തില്‍ പത്തില്‍ കൂടുതല്‍ മത്സരങ്ങളും രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ നടത്തിയവര്‍ക്കുള്ള ചെസ്റ് നമ്പരുകള്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ കൌണ്ടറില്‍ നിന്നും ലഭ്യമാക്കും. മത്സരങ്ങള്‍ രാവിലെ 10ന് ആരംഭിക്കുന്നതിനാല്‍ രജിസ്ട്രേഷന്‍ കൌണ്ടര്‍ 9.45ന് ക്ളോസ് ചെയ്യുന്നതായിരിക്കും. സബ് ജൂണിയര്‍ വിഭാഗത്തിലെ ക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍ ആണ് ആദ്യ മത്സര ഇനം. മത്സരാര്‍ഥികളുടെ പ്രായം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, യുക്മയിലെ അംഗത്വം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കേണ്ടതായിരിക്കും. മത്സര നടത്തിപ്പിലോ, വിധിനിര്‍ണയത്തിലോ പരാതിയുണ്ടായാല്‍ യുക്മ വൈസ് പ്രസിഡന്റുമാരായ ബീന സെന്‍സ്, ഷാജി തോമസ്, യുക്മ സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവരടങ്ങുന്ന അപ്പീല്‍ കമ്മിറ്റിക്ക് രേഖാമൂലം നല്‍കാവുന്നതാണ്.

യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയില്‍ നൂറോളം അംഗ സംഘടനകളാണ് ഇപ്പോള്‍ ഉള്ളത്. യുക്മയുടെ സൂപ്പര്‍ ഡാന്‍സര്‍ 2014 പ്രോഗ്രാം സ്പോണ്സര്‍ ചെയ്യുന്നത് ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സിലും സെന്റ് മേരീസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ്.

യുകെയിലെ ഓവര്‍സീസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് രംഗത്തെ പ്രമുഖരായ സെന്റ് മേരീസ് ഇന്റര്‍നാഷണല്‍ യുക്മ യുടെ പല പ്രോഗ്രാമുകള്‍ക്കും സ്പോണ്‍സര്‍ ആയി യുക്മയോട് അനുഭാവം പുലര്‍ത്തിയിട്ടുണ്ട് എങ്കിലും ആദ്യമായാണ് യുക്മയുടെ ഒരു പ്രോഗ്രാമിന്റെ മെഗാസ്പോണ്‍സറായി വരുന്നത്. യുകെ മലയാളികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കുതകുന്ന നിരവധി പ്രോഗ്രാമുകളുമായി മുന്നേറുന്ന യുക്മയ്ക്ക് മറ്റൊരു പൊന്‍തൂവലായി സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാം മാറുമെന്നത് ഉറപ്പായിക്കഴിഞ്ഞു.

യുക്മ വൈസ് പ്രസിഡന്റ് ഷാജി തോമസ് ചെയര്‍മനായും മിഡ്ലാന്‍ഡ്സ് റീജിയണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ് ജനറല്‍ കണ്‍വീനറായും ഉള്ള വിപുലമായ കമ്മിറ്റിയാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. യുക്മ സംസ്കാരികവേദി കണ്‍വീനര്‍ ജോയി അഗസ്തി, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മെന്റെക്സ് ജോസഫ് എന്നിവര്‍ പ്രോഗ്രാം കണ്‍വീനര്‍മാരായും ഉള്ള കമ്മിറ്റിയിലെ മറ്റംഗങ്ങള്‍ സുനില്‍ രാജന്‍, ദേവലാല്‍ സഹദേവന്‍, റോജിമോന്‍ വര്‍ഗീസ്, കുഞ്ഞുമോന്‍ ജോബ്, ടോസി തോമസ്, തങ്കച്ചന്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം, ദിലീപ് മാത്യു, ആന്‍സി ജോയി, ആശ മാത്യു, ടോം ജോസഫ്, അജയ് പെരുമ്പാലത്ത്, ജയകുമാര്‍ നായര്‍, ബിനു മാത്യു, സെബാസ്റ്യന്‍ മുതുപാറക്കുന്നേല്‍, ബൈജു തോമസ് എന്നിവരാണ്.

യുകെ മലയാളികളിലെ മികച്ച നൃത്തപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ മികച്ച പ്രോഗ്രാം കണ്ടാസ്വദിക്കുന്നതിനായി മുഴുവന്‍ മലയാളികളെയും കെറ്ററിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

വേദിയുടെ വിലാസം: ഗഏഒ ഒീുശമേഹ ടീരശമഹ ഇഹൌയ, ഞീവേംലഹഹ ഞീമറ, ഗലലൃേേശിഴ ചച16 8ഡദ.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.