• Logo

Allied Publications

Europe
വാല്‍ത്സിംഗാം മരിയന്‍ തീര്‍ഥാടനം ഞായറാഴ്ച
Share
വാല്‍ത്സിംഗാം: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെയിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍ത്സിംഗാം തീര്‍ഥാടനത്തില്‍ യുകെയിലെ എല്ലാ മാതൃ ഭക്തരും ഒഴുകിയെത്തും. ഈസ്റ് ആന്‍ഗ്ളിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മയായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയാണ് ഈ വര്‍ഷത്തെ തീര്‍ഥാടനം ഏറ്റെടുത്ത് നടത്തുന്നത്.

പരിശുദ്ധ അമ്മ മംഗള വാര്‍ത്ത ശ്രവിച്ച നസ്രത്തിലെ സ്ഥലം സ്വന്തം അഭിലാഷ പ്രകാരം അത്ഭുതമെന്നോണം പകര്‍ത്തി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന മരിയന്‍ പുണ്യകേന്ദ്രമായ യുകെയിലെ വാല്‍ത്സിംഗാമിലേക്കുള്ള എട്ടാമത് സീറോ മലബാര്‍ തീര്‍ഥാടനം അനുഗ്രഹ പെരുമഴക്ക് വേദിയാവും. അനേകായിരങ്ങള്‍ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതേ പാതയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ഥാടനവും നീങ്ങുക. മുമ്പ് തീര്‍ഥാടനം നടത്തുന്നതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന 'സ്ളിപ്പര്‍ ചാപ്പല്‍' മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്.

തീര്‍ഥാടനത്തിന്റെ ആരംഭകനും നാളിതുവരെ വിജയകരമായി നയിക്കുകയും ചെയ്യുന്ന ഈസ്റ് ആന്‍ഗ്ളിയായിലെ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ നേതൃത്വത്തില്‍ ഈ മരിയോത്സവത്തിന്റെ അനുഗ്രഹ വിജയത്തിനായി ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുണിട്ടിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന ഒരുക്കങ്ങള്‍പൂര്‍ത്തിയായി. തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുവാനായി മരിയ ഗീതങ്ങളും വാല്‍ത്സിംഗാം പുണ്യ ചരിതവും പ്രാര്‍ഥനകളും മറ്റും അടങ്ങിയ ബുക്കുകള്‍ വിതരണത്തിന് തയാറായി കഴിഞ്ഞു.

തീര്‍ഥാടനത്തില്‍ മുഖ്യ കാര്‍മികനായി എത്തിച്ചേരുന്ന ഇആഇക യുടെ അത്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കല്‍, ആതിഥേയ രൂപതയായ ഈസ്റ് ആംഗ്ളിയായുടെ അധ്യക്ഷനും യുകെയില്‍ മൈഗ്രന്റ്സിന്റെ ചുമതലയുമുള്ള ബിഷപ് അലന്‍ ഹോപ്പ്സ്, യുകെ യില്‍ സീറോ മലബാര്‍ സഭയുടെ ആരാധ്യനായ കോഓര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയില്‍,അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി സെബാസ്റ്യന്‍, വൈദിക സന്യസ്തര്‍ തുടങ്ങിയവര്‍ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.

ജൂലൈ 20 ന് (ഞായര്‍) ഉച്ചക്ക് 12 ന് വാല്‍ത്സിംഗാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (എന്‍ആര്‍22 6 ഡിബി) നിന്നും ഈസ്റ് ആംഗ്ളിയായുടെ ബിഷപ് അലന്‍ ഹോപ്പ്സ് തുടക്കം കുറിക്കുന്ന സ്ളിപ്പര്‍ ചാപ്പലിലേക്കുള്ള (എന്‍ആര്‍22 6 എഎല്‍) തീര്‍ഥാടനം ആമുഖ പ്രാര്‍ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ച് വര്‍ണാഭമായ മുത്തുക്കുടകളുടെയും സ്വിണ്ടന്‍ ടീം നയിക്കുന്ന വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീര്‍ഥാടനം നടത്തും.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം (13:15) തീര്‍ഥാടന സന്ദേശം, കുട്ടികളെ അടിമവക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീര്‍ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞു 2.45 നു ആഘോഷമായ തീര്‍ഥാടന തിരുനാള്‍ സമൂഹ ബലിയില്‍ അറക്കല്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കും. അലന്‍ ഹോപ്സ് പിതാവും തോമസ് പാറയടിയിലച്ചനും മറ്റു വൈദികരും സഹ കാര്‍മികരായിരിക്കും. മാത്യു വണ്ടാലക്കുന്നേലച്ചന്‍ വിഷിശ്ടാതിതികളെയും തീര്‍ഥാടകരെയും സ്വാഗതം ചെയ്യും. അറയ്ക്കല്‍ പിതാവ് തിരുനാള്‍ സന്ദേശം നല്‍കും.

പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാന്‍ ഏറ്റവും അനുഗ്രഹീത മരിയന്‍ പുണ്യ കേന്ദ്രത്തിലെ തീര്‍ഥാടനത്തിലേക്ക് ആതിതേയരായ ഗോള്‍സ്റന്‍ ക്രിസ്ത്യന്‍ കമ്യുനിട്ടിക്കുവേണ്ടി ചാപ്ളെയിന്‍ മാത്യു വണ്ടാലക്കുന്നേല്‍ എല്ലാവരെയും സസ്നേഹം സ്വാഗതം ചെയ്തു.

അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീര്‍ഥാടന ശുശ്രുഷകള്‍ സമാപിക്കും.

സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിനായി വിവിധ സ്റാളുകല്‍ മിതമായ നിരക്കില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ മാത്യു ജോര്‍ജ് 07939920844, ജോസ് : 07848886491.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.