• Logo

Allied Publications

Europe
രാജകീയ വരവേല്‍പ്പില്‍ ജര്‍മനി ആഘോഷക്കടലായി
Share
ബര്‍ലിന്‍: ലോകഫുട്ബോളിന്റെ നിറുകയിലെത്തിയ ജര്‍മനിയുടെ പടക്കുതിരകള്‍ക്ക് തലസ്ഥാന നഗരിയായ ബര്‍ലിനില്‍ ആഘോഷത്തിന്റെ അലകടലില്‍ വീരോചിത വരവേല്‍പ്പു നല്‍കി. മൂന്നു ലക്ഷം ആരാധകരാണ് ജര്‍മന്‍ ടീം ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിനെയും കൂട്ടരെയും വരവേല്‍ക്കാന്‍ ബര്‍ലിനിലെ ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റിന്റെ പരിസരത്ത് തമ്പടിച്ചിരുന്നത്.

ജര്‍മനിയുടെ കൊടിതോരണങ്ങളാല്‍ അലംകൃതമായ ലുഫ്ത്താന്‍സായുടെ ഫാന്‍ ഹന്‍സാ എന്ന ബോയിംഗ് 747/8 പ്രത്യേക വിമാനത്തില്‍ ബ്രസീലിലെ റിയോ ഡി ഷാനെറോയില്‍ നിന്നും ബര്‍ലിനിലെ ടേഗല്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30 ന് പറന്നിറങ്ങിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍ ദേശീയ പതാകകളും ബാനറുകളും കൈയിലേന്തിയ തദ്ദേശിയരും വിദേശികളുമായ ഒരു വന്‍ജനക്കൂട്ടം തന്നെ സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ജര്‍മന്‍ ടീമിന്റെ ഔദ്യോഗിക സ്പോണ്‍സറായ മെഴ്സിഡസ് ബന്‍സിന്റെ തുറന്ന ബസില്‍ കയറ്റി തെരുവീഥികളിലൂടെ സ്വീകരിച്ചാനയിപ്പോള്‍ ജര്‍മനിയുടെ മണ്‍തരിപോലും കോരിത്തരിച്ചു. ആര്‍പ്പുവിളികളില്‍ ഉയര്‍ന്ന ആവേശത്തില്‍ ജര്‍മനിയുടെ മനസും ആരാധകരും വരവേല്‍പ്പിന്റെ പുതിയൊരു ചരിത്രഗാഥയെഴുതി.

കറുപ്പുനിറത്തില്‍ തയാറാക്കിയ ബസിന്റെ ഇരുവശങ്ങളില്‍ മുമ്പ് ജര്‍മനി ലോകകിരീടം നേടിയ വര്‍ഷങ്ങള്‍ (1954, 1974, 1990) ആലേഖനം ചെയ്തിരുന്നു. കളിക്കളത്തിലെ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ക്കുന്ന സെബാസ്റ്യന്‍ ഷ്വൈന്‍സ്റൈഗര്‍ ഏന്തിയ ജര്‍മന്‍ പതാകയുടെ പിന്നിലായി ട്രോഫി ഉയര്‍ത്തിപ്പിടിച്ച് ക്യാപ്റ്റന്‍ ഫിലിപ്പ് ലാമിനൊപ്പം

ഒരോരുത്തരും വിമാനത്തില്‍ നിന്നും പുറത്തേയ്ക്കു വന്നപ്പോള്‍ മുദ്രാവാക്യം വിളികളുടെ പെരുമഴയില്‍ ബര്‍ലിന്‍ ആകാശത്തോളമുയര്‍ന്നു. കറുത്ത ടീ ഷര്‍ട്ടുകളാണ് ടീം അംഗങ്ങള്‍ ധരിച്ചിരുന്നത്.

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ സ്നേഹഭാജനങ്ങളായ താരങ്ങളെ ആഹ്ളാദാരവത്തോടെ നെഞ്ചിലേറ്റിയ ആരാധകര്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുക മാത്രമല്ല കണ്ണീര്‍മഴയുടെ സ്നേഹവും നല്‍കിയിരുന്നു.

അര്‍ജന്റീനയ്ക്കെതിരായ കലാശക്കളിയില്‍ വലതുകണ്ണിന് താഴെ മുറിവേറ്റ് ചോരയൊലിപ്പിച്ചു കളിക്കളത്തില്‍ വീണ്ടുമിറങ്ങിയ ഷ്വൈന്‍സ്റൈഗറുടെ ചിത്രം ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഈ ഊഷ്മളസ്വീകരണം ഞങ്ങളെ ആവേശഭരിതരാക്കുന്നു. ലോകകപ്പ് ഞങ്ങള്‍ക്കൊപ്പം നിങ്ങളിലുണ്ട്. ദൈവത്തിന് നന്ദി. ഷൈന്‍സ്റൈഗറുടെ പ്രതികരണം ജനക്കൂട്ടത്തെ സന്തോഷത്താല്‍ കരയിച്ചു.

വലിയ സന്തോഷം, ഏറെ അഭിമാനം, രാജാക്കന്മാരുടെ കോച്ച് ജോവാഹിം ലോ ആരാധകരോടായി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.