• Logo

Allied Publications

Europe
ബ്രിസ്റ്റോളില്‍ ആവേശം വിതറി ബ്രിസ്ക സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫണ്‍ ഡേ ജൂലൈ 13ന്
Share
ബ്രിസ്റ്റോള്‍: ബ്രിസ്റോള്‍ മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ മൂന്നാമത് സ്പോര്‍ട്സ് ആന്‍ഡ് ഫാമിലി ഫണ്‍ ഡേ ജൂലൈ 13ന് (ഞായര്‍) സ്റ്റേപ്പിള്‍ ഹില്‍ പേജ് പാര്‍ക്കില്‍ നടത്തുന്നു. രാവിലെ ഒമ്പതിന് തുടങ്ങുന്ന കായികമേള സൌത്ത് ഗ്ളോസ്റര്‍ഷെയര്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഹൊവാര്‍ഡ് ഗൌളര്‍ ഉദ്ഘാടനം നിര്‍വഹിക്കും.വൈകുന്നേരം നാലു വരെ നീളുന്ന കായികമേള വളരെ വ്യത്യസ്തമായ രീതിയിലിയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ബ്രിസ്റ്റോളിലെ അസോസിയേഷനുകളെ നോര്‍ത്തെന്നും സൌത്തെന്നും രണ്ട് വിഭാഗങ്ങളാക്കി തിരിച്ച് നടത്തുന്ന മത്സരത്തില്‍ വിജയിക്കുന്ന വിഭാഗത്തിന് ദേവ്സ് കേരള റസ്ററന്റ് നല്‍കുന്ന സ്പെഷല്‍ ട്രോഫിയും ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധതരം അത്ലറ്റിക് ഇവന്റുകളും വടംവലി, സ്പൂണ്‍ റേസ്, സാക്ക് റേസ് തുടങ്ങിയ ഇനങ്ങളും ഒപ്പം രസകരങ്ങളായ ഗെയിമുകളും ഗ്രൌണ്ടില്‍ ഒരുക്കുന്നു.

ബ്രിസ്കയുടെ ഫുട്ബോള്‍ ക്ളബിന്റെ കീഴില്‍ പരിശീലനം നടത്തുന്ന 50ലേറെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന വേള്‍ഡ് കപ്പ് സ്പെഷല്‍ ഫുട്ബോള്‍ മാച്ച് കാണികള്‍ക്ക് ഹരം പകരും. വാശിയേറിയ വടം വലി മത്സരത്തില്‍ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ഒരു കുല വാഴപ്പഴമാണ്.

പേജ് പാര്‍ക്കിലെത്തുന്ന എല്ലാവര്‍ക്കും രുചികരമായ വിവിധതരം വിഭവങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞവര്‍ഷത്തെ പോലെ തന്നെ വിവിധ അസോസിയേഷനുകള്‍ രംഗത്തെത്തി കഴിഞ്ഞു. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ഫുട് സ്റാളുകളും സോഫ്റ്റ് ഡ്രിങ്ക് കോര്‍ണറും ഗ്രൌണ്ടിന്റെ ഒരു ഭാഗത്തായി ബൌണ്‍സി കാസിലും ഒരുക്കും.

ഈ കായിക മേളയിലെ പ്രധാന ആകര്‍ഷണം ബ്രിസ്ക ഒരുക്കുന്ന സര്‍പ്രൈസ് ഇവന്റാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി വര്‍ഗീസ് (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) 0784115259, ഷെല്‍ബി വര്‍ക്കി (പ്രസിഡന്റ്) 07984437239, ജിജി ലൂക്കോസ് (സെക്രട്ടറി) 07886644883.

റിപ്പോര്‍ട്ട്: പ്രമോദ് പിള്ള

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ