• Logo

Allied Publications

Europe
നരേന്ദ്ര മോദി ജര്‍മനി സന്ദര്‍ശിക്കുന്നു
Share
ബര്‍ലിന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനി സന്ദര്‍ശിക്കും. ജൂലൈ 12, 13 തീയതികളിലാണ് മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ രണ്ടുദിന സന്ദര്‍ശനം. 14 ന് മോദി ബ്രസീലിലേയ്ക്ക് യാത്രയാവും. 15 ന് ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന മോദി യാത്രാമധ്യേയാണ് ബര്‍ലിനിലെത്തി മെര്‍ക്കലുമായി കൂടിക്കാണുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മനിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കച്ചവട പങ്കാളി. പ്രതിവര്‍ഷം 18 ബില്യന്‍ യൂറോയുടെ കച്ചവടമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമൊബൈല്‍ കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തുമാണ് കൂടുതല്‍ വാണിജ്യം നടത്തുന്നത്.

മോദി സര്‍ക്കാരിന്റെ പുതിയ നയത്തില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ ജര്‍മന്‍ സന്ദര്‍ശനത്തിന് കുടുതല്‍ പ്രാധാന്യം കല്‍പ്പിക്കപെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയാണ് ബ്രിക്സ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്നത്. ബ്രസീലിലെ പോര്‍ട്ടലേസായിലാണ് ബ്രിക്സ് സമ്മേളനം നടക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.