• Logo

Allied Publications

Europe
ജര്‍മനിയില്‍ മാതാവിന്റെ തിരുനാളിന് ജൂണ്‍ 28ന് കൊടിയേറും
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിനാലാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും ജൂണ്‍ 28ന് (ശനി) വൈകുന്നേരം അഞ്ചിന് തുടക്കം കുറിക്കും.

ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി വര്‍ഗീസ് ശ്രാമ്പിക്കല്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് (ഞലഴലിലിേൃമലൈ 4, 51063,ഗöഹി) ആഘോഷ പരിപാടികള്‍.

ജൂണ്‍ 29 ന് (ഞായര്‍) തിരുനാളിന്റെ മുഖ്യപരിപാടികള്‍. തിരുനാളിന് മുഖ്യാതിഥികളായി എത്തുന്ന കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ അന്‍സ്ഗാര്‍ പുഫ്, മധ്യപ്രദേശിലെ സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ക്ക് രാവിലെ 9.45 ന് ദേവാലയാങ്കണത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കും. 10ന് ബിഷപുമാരുടെ മുഖ്യകാര്‍മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം, ലോട്ടറി നറുക്കെടുപ്പ് എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികള്‍ക്കൊപ്പം സമാപന സമ്മേളനവും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിലധികമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

അങ്കമാലി സ്വദേശി വര്‍ഗീസ് ശ്രാമ്പിക്കല്‍ ആണ് നടപ്പു വര്‍ഷത്തെ പ്രസുദേന്തി. ഭാര്യ ലില്ലി. ലിന്‍വി, ജൂലിയ എന്നിവര്‍ മക്കളാണ്. തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍) 0221 5904183, വര്‍ഗീസ് ശ്രാമ്പിക്കല്‍ (പ്രസുദേന്തി) 0221 830 1239.

വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.