• Logo

Allied Publications

Europe
കാര്‍ ഏറ്റുവാങ്ങി പാര്‍ക്കു ചെയ്യാനും റോബോട്ട്
Share
ഡ്യൂസല്‍ഡോര്‍ഫ്: കാറില്‍ യാത്ര ചെയ്യുന്നവരുടെ ഒരു പ്രധാന ബുദ്ധിമുട്ടുകളിലൊന്നാണ് കാര്‍ പാര്‍ക്കിംഗിന് പറ്റിയ സ്ഥലം കണ്ടെത്തുകയെന്നത്. തിരക്കുള്ള റോഡുകളിലും സ്ഥാപനങ്ങള്‍ക്കു മുന്നിലും കാര്‍ പാര്‍ക്കു ചെയ്യാന്‍ തന്നെ ഏറെ സമയം കണ്ടെത്തെണ്ടിവരും. എന്നാല്‍ കാര്‍ പാര്‍ക്കിംഗിന് സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് ആശ്വാസമേകി യന്ത്രമനുഷ്യര്‍ രംഗത്തുവന്നിരിക്കുന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍. ലോകത്തെ ആദ്യ റൊബോട്ടാ പാര്‍ക്ക് ഹൌസാണ് ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

സിറ്റി ട്രാഫിക്കില്‍ പാര്‍ക്കിംഗ് അന്വേഷിച്ച് വിഷമിക്കാതെ ഈ റൊബോട്ടാ പാര്‍ക്ക് ഹൌസിലേക്ക് വന്നാല്‍ ഈസി ആയി പാര്‍ക്ക് ചെയ്യാം. പാര്‍ക്ക് ഹൌസിലെ ഫ്രീ ആയിട്ടുള്ള പാര്‍ക്കിംഗ് സ്ഥലം അന്വേഷിച്ച് ഓരോ നിലകളിലും ഡ്രൈവ് ചെയ്യാതെ ഈ പാര്‍ക്ക് ഹൌസിലെ റോബോട്ട് കാര്‍ സ്വീകരിച്ച് പാര്‍ക്കിംഗിന് ഇടയുള്ളിടത്ത് പാര്‍ക്ക് ചെയ്യും.

പാര്‍ക്ക് ഹൌസിലെ റോബോട്ട് ഡ്രൈവര്‍ അത്യാവശ്യം വേണ്ട സ്ഥലം മാത്രം ഉപയോഗിച്ച് പാര്‍ക്ക് ചെയ്യുന്നതുകൊണ്ട് സാധാരണ ആളുകള്‍ പാര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാറുകള്‍ ഈ പാര്‍ക്ക് ഹൌസില്‍ ഇടാന്‍ സാധിക്കുമെന്ന സൌകര്യവുമുണ്ട്. അതുപോലെ പാര്‍ക്ക് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ഫ്രീ സ്ഥല അന്വേഷണ സമയവും നീണ്ട ക്യൂവും ഒഴിവാക്കി സമയവും ലാഭിക്കാം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.