• Logo

Allied Publications

Europe
മാഞ്ചസ്റ്റര്‍ ദുക്റാന തിരുനാള്‍ ജൂലൈ അഞ്ചിന്
Share
മാഞ്ചസ്റ്റര്‍: ഇംഗ്ളണ്ടിലെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ പതിവുപോലെ ഈ വര്‍ഷവും ജൂലൈ അഞ്ചിന് (ശനി) വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷിക്കുന്നു.

തിരുനാളില്‍ മുഖ്യകാര്‍മികനാകാന്‍ ബിജിനോര്‍ രൂപത മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യസ് മുണ്ടാടന്‍ നാട്ടില്‍ നിന്നും എത്തിച്ചേരും. ഷ്രൂഷ്ബറി രൂപത ബിഷപ് മാര്‍ക്ക് ഡേവിസും നിരവധി വൈദികരും രാവിലെ 10 ന് നടക്കുന്ന സീറോ മലബാര്‍ സഭയുടെ ഏറ്റവും ആഘോഷ പൂര്‍വമായ കുര്‍ബാന ക്രമമായ പരിശുദ്ധ റാസയില്‍ കാര്‍മികരാകും.

അലങ്കരിച്ച മോടിയില്‍ തിളങ്ങി നില്‍ക്കുന്ന ചിപ്പികളില്‍ക്കൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി നിര്‍ഭരമാണ്. തോമാശ്ളീഹായുടെ മാധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ തേടുവാന്‍ ആയിരങ്ങള്‍ അന്നേ ദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേരുക പതിവാണ്.

തിരുനാള്‍ പ്രദക്ഷിണം തിരികെ പളളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ വാഴ്വും തുടര്‍ന്ന് സെന്റ് ആന്റണിസ് സ്കൂള്‍ ഗ്രൌണ്ടില്‍ ഫണ്‍ ഫെയറിന് തുടക്കമാകും.

വാണിഭവ കടകള്‍ മുതല്‍ തട്ടുകടകള്‍ വരെ ഫണ്‍ ഫെയറില്‍ പ്രവര്‍ത്തിക്കും. വൈകുന്നേരം മൂന്നു മുതല്‍ കുടുംബ യൂണിറ്റുകളും, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും അണിനിരക്കുന്ന കലാസന്ധ്യക്ക് തിരി തെളിയും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളുടെയും സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളുടെയും വിജയത്തിനായി ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ