• Logo

Allied Publications

Europe
കൊളോണില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ളാസ് ജൂണ്‍ 21 ന്
Share
കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പഠന പരിശീലന ക്ളാസ് നടത്തുന്നു. തേനീച്ചകളുടെ വംശം, ശരീരഘടന, ജീവിതരീതി എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നതിനൊപ്പം വിജയകരമായി ചെറിയ അടുക്കളത്തോട്ടങ്ങളിലും ഫ്ളാറ്റുകളുടെ ബാല്‍ക്കണികളിലും എങ്ങനെ തേനീച്ച വളര്‍ത്താന്‍ സാധിക്കുമെന്ന് ക്ളാസില്‍ വിശകലനം ചെയ്യും.

ബ്രൂള്‍ ബോണ്‍ഹൈമിലെ അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിംഗില്‍ ബിരുദധാരിയായ ലുഡ്കാര്‍ റൈനിംഗിന്റെ വിദഗ്ധോപദേശത്തില്‍ കേരളസമാജം പ്രസിഡന്റിന്റെ ബ്രൂളിലെ ഗാര്‍ഡനില്‍ (ഗൈല്‍ഡോര്‍ഫര്‍ സ്ട്രാസെ 33, ബ്രൂള്‍ 50321) വച്ചാണ് ക്ളാസ് നടത്തുന്നത്. ജൂണ്‍ 21 ന് (ശനി) വൈകുന്നേരം അഞ്ചു മുതല്‍ ഏഴുവരെയാണ് ക്ളാസ്.

ക്ളാസില്‍ തീയറിയും പരിശീലനവും ഉണ്ടായിരിക്കും. പ്രായഭേദമെന്യേ സംഘടിപ്പിച്ചിരിക്കുന്ന ക്ളാസ് സൌജന്യമായിരിക്കും. താത്പര്യമുള്ളവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റര്‍ ചെയ്യണമെന്ന് സമാജം അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444,

ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.