• Logo

Allied Publications

Europe
കെറ്ററിംഗില്‍ നൃത്തചുവടുകളില്‍ വിസ്മയം തീര്‍ക്കാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ ജൂലൈ 19ന്
Share
ലണ്ടന്‍: യുകെ മലയാളികള്‍ക്കിടയിലെ പ്രതിഭകളെ കണ്െടത്താന്‍ വിവിധങ്ങളായ വേദികള്‍ ഒരുക്കുന്ന യുക്മയുടെ ആഭിമുഖ്യത്തില്‍ മികച്ച ഡാന്‍സറെ കണ്െടത്താന്‍ ദേശീയതലത്തില്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.

'യുക്മ സൂപ്പര്‍ ഡാന്‍സര്‍ 2014' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മല്‍സരം കെറ്ററിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്തില്‍ ജൂലൈ 19ന് കെറ്ററിംഗിലാണ്് നടക്കുന്നത്. കെ.എസ്. ചിത്ര ജഡ്ജ് ചെയ്തു വിജയികളെ നിര്‍ണയിച്ച യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് യുകെ മലയാളികള്‍ക്കിടയിലെ മികച്ച ഡാന്‍സറെ കണ്െടത്താന്‍ യുക്മ വേദിയൊരുക്കുന്നത്.

സബ്ജൂണിയര്‍ (8 വയസിനു മുകളില്‍ 13 വയസിനു താഴെ), ജൂണിയര്‍ (13 വയസു മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളിലായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും സൂപ്പര്‍ ഡാന്‍സര്‍ മത്സരത്തില്‍ അവസരം നല്‍കുക. ജൂണ്‍ 30 ആണ് മത്സരത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസം.

മത്സരത്തിനുപയോഗിക്കേണ്ട രജിസ്ട്രേഷന്‍ ഫോമുകള്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്. (ംംം.ൌൌസാമ.ീൃഴ) പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ 30ന് മുമ്പായി ൌൌസാമൌുലൃറമിരലൃ2014@ഴാമശഹ.രീാ എന്ന ഇമെയില്‍ അഡ്രസില്‍ അയച്ചു നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചതായുള്ള കണ്‍ഫര്‍മേഷന്‍ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ അഞ്ചിന് മുമ്പായി നല്‍കും.

എല്ലാ മത്സരവിജയികള്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതോടൊപ്പം സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും ലഭിക്കും. യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളുടെ സംപ്രേഷണം യുകെയിലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നതുമാണ്.

അരങ്ങത്തും നൃത്ത അധ്യാപന രംഗത്തും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായെത്തുന്ന വിദഗ്ധര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനലിന് പുറമേ ടിവി റിയാലിറ്റി ഷോകളുടെ നിലവാരം പുലര്‍ത്തുന്ന സ്റ്റേജ് സജീകരണങ്ങളും യുക്മ സൂപ്പര്‍ ഡാന്‍സറിന്റെ പ്രത്യേകതയാണ്. മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കും വേറിട്ട അനുഭവം സമ്മാനിച്ച് നൃത്തച്ചുവടുകളില്‍ വിസ്മയം തീര്‍ക്കാന്‍ കെറ്ററിംഗ് ഒരുങ്ങുമ്പോള്‍ ഈ നൃത്ത മാമാങ്കത്തിലേക്ക് സഹൃദയരായ എല്ലാ കലാകാരന്മാരെയും കലാകാരികളെയും യുക്മ സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പേരുകള്‍ രജിസ്റ്റെര്‍ ചെയ്യുന്നതിനും താല്പര്യമുള്ളവര്‍ ൌൌസാമൌുലൃറമിരലൃ2014@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ താഴെ കൊടുത്തിരിക്കുന്ന പ്രോഗ്രാം കമ്മിറ്റി അംഗങ്ങളുമായോ ബന്ധപ്പെടുക.

ഷാജി തോമസ് (ചെയര്‍മാന്‍) 07737736549, റോയി ഫ്രാന്‍സിസ് (ജനറല്‍ കണ്‍വീനര്‍) 07717754609, പ്രോഗ്രാം കണ്‍വീനര്‍മാര്‍: ജോയി അഗസ്തി 07979188391, ടൈറ്റസ് ജോസഫ് 07877578165, സുനില്‍ രാജന്‍ 07883468958. കമ്മിറ്റി അംഗങ്ങള്‍: ദേവലാല്‍ സഹദേവന്‍, റോജിമോന്‍ വര്‍ഗീസ്, കുഞ്ഞുമോന്‍ ജോബ് ടോസി തോമസ്, തങ്കച്ചന്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം, ദിലീപ് മാത്യു, ആന്‍സി ജോയി, ആശ മാത്യു, ടോം ജോസഫ്, അജയ് പെരുമ്പലത്ത്, ജയകുമാര്‍ നായര്‍, ബിനു മാത്യു, സെബാസ്റ്യന്‍ മുത്തുപാറക്കുന്നേല്‍, ബൈജു തോമസ്.

റിപ്പോര്‍ട്ട്: ബൈജു തോമസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.