• Logo

Allied Publications

Europe
ഷെഫീല്‍ഡില്‍ തോമാശ്ളീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂണ്‍ 29 ന്
Share
ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ തോമാശ്ളീഹായുടേയും അല്‍ഫോന്‍സാമ്മയുടേയും സംയുക്ത തിരുനാള്‍ ജൂണ്‍ 29ന് (ശനി) നടക്കും.

യോര്‍ക്ഷെയറിന്റെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ തിരുനാള്‍ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ഉച്ചയ്ക്ക് 1.30ന് കൊടിയേറ്റ് നടക്കും.തുടര്‍ന്ന് 2.30ന് സമൂഹബലിക്ക് തുടക്കമാകും. സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയുടെ മുഖ്യകാര്‍മികത്ത്വത്തില്‍ നടക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ഫാ.ജെസ്റിന്‍ കരക്കാട്,ഫാ.തോമസ് മടുക്കമൂട്ടില്‍,ഫാ ബിജു കുന്നക്കാട്ട് തുടങ്ങിയവര്‍ സഹകര്‍മികരാകും.

തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് മുത്തുകുടകളുടേയും സ്കോര്‍ട്ടിഷ് പൈപ്പ് ബാന്‍ഡ്, ബ്രാസ് ബിന്‍ഡ് എന്നിവയുടേയും അകമ്പടിയോടെ വിശുദ്ധരുടെ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് പാച്ചോര്‍നേര്‍ച്ചയും സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷവും നടക്കും.

തിരുനാള്‍ ആഘോഷത്തിലേക്ക് ഏവരേയും ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ഫാ ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.