• Logo

Allied Publications

Europe
യൂറോപ്പിന്റെ കാരണവര്‍ ഇന്ത്യക്കാരന്‍
Share
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ എന്നവകാശപ്പെട്ട് ഒരു ഇന്ത്യന്‍ വംശജന്‍. ബ്രിട്ടണിലെ സന്ദര്‍ലാന്‍ഡില്‍ സ്ഥിരതാമസമാക്കിയ നസര്‍ സിംഗ് തനിക്ക് 110 വയസാണ് അവകാശപ്പെടുന്നത്.

രണ്ട് ലോക മഹായുദ്ധങ്ങളും ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ ഗ്രേറ്റ് ഡിപ്രഷനും നേരില്‍ കണ്ടയാളാണ് അദ്ദേഹം. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയതും കളര്‍ ടിവി ആദ്യമായി അവതരിപ്പിക്കപ്പെട്ടതുമൊക്കെ അദ്ദേഹം സാക്ഷ്യം വഹിച്ച ചരിത്ര മുഹൂര്‍ത്തങ്ങള്‍.

ജനിച്ചത് ഇന്ത്യയിലാണെങ്കില്‍ അമ്പത് വര്‍ഷമായി ബ്രിട്ടണിലാണ് നസര്‍ സിംഗ്. തന്റെ ദീര്‍ഘായുസിന്റെ രഹസ്യം പരസ്യപ്പെടുത്താനും അദ്ദേഹത്തിനു മടിയില്ല. നല്ല ഭക്ഷണം, സ്നേഹമുള്ള കുടുംബം, അല്‍പ്പം വിസ്കി, അത്രേയുള്ളൂ രഹസ്യം.

അദ്ദേഹം അവകാശപ്പെടുന്നതനുസരിച്ച്, ജനനം 1904 ലാണ്, പഞ്ചാബില്‍. ഒമ്പതു മക്കളും 34 കൊച്ചു മക്കളും അവരുടെ മക്കളായി മറ്റൊരു 63 പേരും ഏറ്റവുമടുത്ത ബന്ധുക്കള്‍.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സിംഗിന്റെ ജന്മദിനം. നൂറു വയസ് തികഞ്ഞ എല്ലാ ബ്രിട്ടീഷ് പൌരന്മാര്‍ക്കും കത്തയയ്ക്കുന്ന പതിവനുസരിച്ച്, എലിസബത്ത് രാജ്ഞി സിംഗിനും ആശംസ നേര്‍ന്ന് കത്തയച്ചിരുന്നു.

ഇപ്പോള്‍ ലോകത്തുതന്നെ സിംഗിനെക്കാള്‍ പ്രായം കൂടിയവരായി രണ്ടു പുരുഷന്‍മാര്‍ മാത്രമാണുള്ളത്. സകാരി, മൊമോയി, യാസുറ്റാരോ എന്നീ ജപ്പാന്‍കാരാണവര്‍. ഇരുവര്‍ക്കും പ്രായം 111 വീതം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ