• Logo

Allied Publications

Europe
ലോകകപ്പ് ബ്രസീലില്‍, ഗാലറി ജര്‍മനിയിലും
Share
ബര്‍ലിന്‍: ബ്രസീലില്‍ ബ്രസൂക്ക ഉരുളുകയായി. പക്ഷേ, ഗ്യാലറികള്‍ അവിടത്തെ 12 മൈതാനങ്ങള്‍ക്കു മാത്രമല്ല, മറ്റൊരു വന്‍കരയില്‍, മറ്റൊരു രാജ്യത്തുകൂടിയാണ്. ജര്‍മനിയില്‍ വലിയ സ്ക്രീനുകളില്‍, ഗ്യാലറിക്കു സമാനമായ അന്തരീക്ഷത്തില്‍ കളി കാണാനും ഫുട്ബോളിന്റെ ഉത്സവത്തില്‍ പങ്കെടുക്കാനും സൌകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

തുറസായ സ്ഥലങ്ങളില്‍ വലിയ സ്ക്രീനുകള്‍ സ്ഥാപിച്ചും ബിയര്‍ ഗാര്‍ഡനുകള്‍ തുറന്നും ബീച്ച് ബാറുകള്‍ ഒരുക്കിയും ജര്‍മനി മറ്റൊരു ആതിഥേയ രാജ്യം തന്നെയായി മാറിക്കഴിഞ്ഞു.

ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം കളി കാണാന്‍ സൌകര്യമുള്ള ബ്രാഡന്‍ബര്‍ഗറിലെ ഫാന്‍ മൈല്‍ ആണ് ജര്‍മനിയിലെ വേദികളില്‍ പ്രധാനം. 2006ലെ ലോകകപ്പിന്റെ സമയത്താണ് ഈ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയത്. ഏഴ് സ്ക്രീനുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഓരോന്നിനും 60 സ്ക്വയര്‍ മീറ്റര്‍ വലുപ്പം. ലൈവ് ബാന്‍ഡുകളും ഡിജെകളും ടോക്ക് ഷോകളുമൊക്കെ കളിയുടെ തത്സമയ സംപ്രേഷണത്തിനു മാറ്റു കൂട്ടാന്‍ അരങ്ങിലെത്തും. ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്ന സ്റാളുകള്‍ സമൃദ്ധമായിരിക്കും.

ബ്രസീലിലേതിനു സമാനമായ ബീച്ച് അനുഭൂതിക്ക് ബീച്ച് ബര്‍ലിന്‍ എന്ന ബീച്ച് ബാര്‍ ആയിരിക്കും നല്ലത്. 2300 സ്ക്വയര്‍ മീറ്റര്‍ വരുന്ന കടലോരമാണ് ഇവിടത്തെ ഗ്യാലറി. ആയിരം പേര്‍ക്ക് കളി കാണാം. രണ്ട് കൂറ്റന്‍ എല്‍ഇഡി സ്ക്രീനുകളിലാണ് പ്രദര്‍ശനം. ടിക്കറ്റ് നിരക്ക് നാല് യൂറോ മുതല്‍ ഒമ്പത് യൂറോ വരെ.

ബര്‍ലിനിലെ ഏറ്റവും പഴക്കമുള്ള ബിയര്‍ ഗാര്‍ഡനായ പ്രാറ്റര്‍ ബിയര്‍ ഗാര്‍ഡനാണ് മറ്റൊരു വേദി. ചെസ്റ് നട്ട് മരങ്ങള്‍ക്കു കീഴില്‍ ബിയര്‍ വിളമ്പുന്ന ഇവിടെ 1837 മുതലേ ജനപ്രീതിയാര്‍ജിച്ചിരിക്കുന്നു. ഇക്കുറി അറുനൂറ് സീറ്റുകളാണ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗത മ്യൂണിച്ച് ബിയര്‍ ഹോളായ ലോവന്‍ബ്രോക്കെല്ലര്‍, കിലോ ഒളിമ്പിയാസീ, സീഹോസ് തുടങ്ങിയവ മ്യൂണിച്ചിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. ഫ്രാങ്ക്ഫര്‍ട്ട് ആം മെയ്നില്‍ കോമ്മേഴ്സ്ബാങ്ക് അരീനയാണ് പ്രധാനം. ഹാംബുര്‍ഗില്‍ കിയ ഫാന്‍ ഫെസ്റ് അമ്പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്. ഐറിഷ് പബുകളും ഹാംബുര്‍ഗിലേക്ക് ഫുട്ബോള്‍ പ്രേമികളെ ആകര്‍ഷിക്കാന്‍ പര്യാപ്തം.

കൊളോണില്‍ പമ്പ്വെര്‍ക്ക്, പ്ളായ, സ്റാഡ്ട്ട്ഗാര്‍ട്ടന്‍ എന്നിവയും, സ്റുട്ട്ഗര്‍ട്ടില്‍ കുള്‍ട്ടുര്‍വെര്‍ക്ക്, ഷോല്‍സ്ഗാര്‍ട്ടനിലെ ബിയര്‍ ഗാര്‍ഡന്‍ എന്നിവയും ബ്രസീലിയന്‍ സാംബാ താളം ജര്‍മനിയിലേക്കു പകരാന്‍ സര്‍വസജ്ജമായിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.