• Logo

Allied Publications

Europe
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 29,30 തീയതികളില്‍
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവക ദിനവും ജൂണ്‍ 29, 30 (ശനി,ഞായര്‍) തീയതികളില്‍ നടക്കും. സമൂഹത്തിന്റെ മുപ്പത്തിനാലാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നൂറ്റിയിരുപത്തിയെട്ടോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ഡെസീന വടക്കുംചേരി (ലിറ്റര്‍ജി), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), ജോസ് കുറുമുണ്ടയില്‍ (നേര്‍ച്ച), ജോയി മാണിക്കത്ത് (ശബ്ദസാങ്കേതികം), ഗ്രിഗറി മേടയില്‍ (ഫിനാന്‍സ്), ടോജോ പൊയ്കയില്‍(ഫസ്റ് എയ്ഡ്), ലില്ലി ചക്യാത്ത്(ഓബ്സ്റ് എക്കെ), ജോസ് പുതുശേരി/എല്‍സി വടക്കുംചേരി (ഭക്ഷണം), ഡെന്‍സി പൊയ്കയില്‍ (വാഫലന്‍/നൂഡില്‍സ്), സണ്ണി വേലൂക്കാരന്‍ (പാനീയം), ത്രേസ്യാമ്മ തോട്ടക്കര (കഫേ/ ലഘുഭക്ഷണം), തോമസ് അറമ്പന്‍കുടി (ലോട്ടറി), ലിന്‍വി ശ്രാമ്പിക്കല്‍ (കള്‍ച്ചറല്‍/സമാപന പ്രോഗ്രാം), ആന്റണി കുറന്തോട്ടത്തില്‍ (ഫോട്ടോ/വീഡിയോ), റോസി വൈഡര്‍ (പുനര്‍ക്രമീകരണം), വനേസാ വട്ടക്കുഴിയില്‍ (വിനോദം), ജോള്‍ അരീക്കാട്ട് (ഗതാഗതം) എന്നിവരെ തെരഞ്ഞെടുത്തു.

ജൂണ്‍ 22 ന് (ഞായര്‍) ഇഗ്നേഷ്യസച്ചന്റെ അധ്യതയില്‍ കണ്‍വീനറന്മാരയുൈം സ്റിയറിംഗ് കമ്മിറ്റിയുടെയും സംയുക്തസമ്മേളനം നടക്കും. കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍), സുനിത വിതയത്തില്‍, എല്‍സി വേലൂക്കാരന്‍, ആന്റണി സഖറിയാ, ഹാനോ തോമസ് മൂര്‍, തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ജോസ് കുറുമുണ്ടയില്‍, ജോസ് പെണ്ടാനം എന്നിവരും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ എസന്‍, ആഹന്‍, കൊളോണ്‍ എന്നീ രൂപതകളിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷമായി.കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. അങ്കമാലി സ്വദേശി വര്‍ഗീസ്/ലില്ലി ശ്രാമ്പിക്കല്‍ കുടുംബമാണ് നടപ്പുവര്‍ഷത്തെ പ്രസുദേന്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, വടക്കുംചേരി (കണ്‍വീനര്‍) 0221 5904183, വര്‍ഗീസ് ശ്രാമ്പിക്കല്‍ (പ്രസുദേന്തി) 0221 830 1239.

വെബ്സൈറ്റ്: വു://ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.