• Logo

Allied Publications

Europe
ഇറ്റലിയിലെ പാദുവയില്‍ വി. അന്തോണീസിന്റെ തിരുനാള്‍ ആരംഭിച്ചു
Share
പാദുവ: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഇറ്റലിയിലെ പാദുവയില്‍ മേയ് 31ന് ആരംഭിച്ചു.

മേയ് 31 മുതല്‍ എല്ലാ ദിവസവും ഇറ്റലിയിലെ ഓരോ രൂപതകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ സംഘം ബിഷപുമാരുടെ നേതൃത്വത്തില്‍ തീര്‍ഥാടനമായി വന്ന് വിശുദ്ധകുര്‍ബാനയും നൊവേനയും നടത്തിവരുന്നു. വിശുദ്ധ അന്തോണീസിന്റെ ഭൌതികശരീരം അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയില്‍ ജൂണ്‍ 13 നാണ് തിരുനാള്‍.

വിശുദ്ധന്റെ കബറിടവും അഴുകാത്ത നാവും സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും ബസിലിക്കയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം, ധാരാളം ഇന്ത്യാക്കാരും തീര്‍ഥാടകാരായി എത്തുന്നു എന്നതാണ് പ്രത്യേകത.

കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും ഇതുവരെ എത്തിയ ഇന്ത്യാക്കാരില്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള വിശ്വാസികളെ സഹായിക്കുവാനായി ഇന്ത്യന്‍ വൈദികരെ നിയമിച്ചിട്ടുണ്ട്. പ്രത്യകിച്ച് മലയാളി വൈദികന്‍ ഫാ. വര്‍ഗീസ് പുതുശേരി ഇവിടെ സേവനം ചെയ്തുവരുന്നു.

പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 13ന് പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ ഓരോ മണിക്കൂറിലും ദിവ്യബലികള്‍ അര്‍പ്പിക്കപ്പെടും. 11 ന് പാദുവ ബിഷപ് അന്തോണിയോ മത്തിയാസോയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് മിനിസ്റര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ജോവാന്നി വോള്‍ട്ടാന്‍ ആഘോഷമായ

തിരുനാള്‍ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് പാദുവാപട്ടണം ചുറ്റി പട്ടണപ്രദക്ഷിണം നടക്കും. വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശീര്‍വാദത്തോടെ തിരുനാള്‍ള്‍ കര്‍മ്മങ്ങള്‍ അവസാനിക്കും. തിരുനാള്‍ ദിനത്തില്‍ മാത്രം 1,50,000 വിശ്വാസികള്‍ എത്തുമെന്നു കണക്കാക്കുന്നു. പുലര്‍ച്ചെ അഞ്ചു മുതല്‍ 12 വരെ ബസിലിക്ക വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. തിരുനാളിന്റെ തല്‍സമയ സംപ്രേഷണം നിരവധി ചാനലുകളില്‍ ലഭ്യമാണ്. ് 2000, ഠഋഘഋഇഒകഅഞഅ കൂടാതെ ഒരു ബ്രസീലിയന്‍ ടിവിയും തിരുനാള്‍ ജനങ്ങളിലെത്തിക്കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.