• Logo

Allied Publications

Europe
യുകെയില്‍ നഴ്സിംഗ് ജോലിക്ക് ഇനി നാട്ടില്‍ പരീക്ഷ; സമൂല മാറ്റവുമായി എന്‍എംസി
Share
ലണ്ടന്‍: നഴ്സിംഗ് റിക്രൂട്ടിംഗ് രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തി എന്‍എംസി നയരേഖ പുറത്തിറങ്ങി. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇപ്പോള്‍ എന്‍എംസി പരിഷ്കരണ നടപടിയുമായി വരുന്നത്. കേരളത്തില്‍നിന്നും യുകെയിലേക്ക് നഴ്സിംഗ് ജോലി തേടി പോകാന്‍ കാത്തിരിക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിയമം ഒരു തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പില്‍വരുമെന്നാണ് അറിയുന്നത്.

ഐഇഎല്‍ടിഎസിന് നാലു വിഷയങ്ങള്‍ക്കും ഏഴ് ബാന്റും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും മുമ്പത്തെപ്പോലെ ഇനിയും തുടരും. ഇതു കൂടാതെ യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ യോഗ്യതാ പരീക്ഷയും പാസാകണം. ഈ പരീക്ഷ നാട്ടില്‍ വച്ചാകും നടത്തപ്പെടുക. ഓണ്‍ലൈനായി നടത്തുന്ന ഈ ടെസ്റില്‍ വിജയിക്കുകയും തുടര്‍ന്ന് യുകെയില്‍ എത്തി പ്രാക്ടിക്കല്‍ പരീക്ഷ പാസാകുകയും വേണമെന്നാണ് പുതിയ നിര്‍ദേശം.

നേരത്തെ നിലവിലുണ്ടായിരുന്ന അഡാപ്റ്റേഷന്‍ രീതി ഒക്ടോബര്‍ മുതല്‍ പൂര്‍ണമായും ഒഴിവാകും. പുതിയ രീതിയനുസരിച്ച് ഒരാള്‍ ജോലിക്ക് യോഗ്യനായാല്‍ നേരിട്ട് പിന്‍ നമ്പര്‍ വാങ്ങി നഴ്സായി ജോലിയില്‍ പ്രവേശിക്കാം. എന്നാല്‍ ഡിസിഷന്‍ ലെറ്റര്‍ ലഭിക്കാന്‍ ഇപ്പോഴത്തെ കടമ്പകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഐഇഎല്‍ടിഎസിന് ഏഴു ബാന്റും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം വേണമെന്നുമുള്ളതും ഉദ്യോഗാര്‍ഥികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ഇതുകൂടാതെയാണ് യോഗ്യതാ പരീക്ഷ എന്ന കടമ്പയും പുതുതായി കൊണ്ടുവന്നിരിക്കുന്നത്.

എന്‍എംസിയുടെ പുതിയ തീരുമാനങ്ങള്‍ ഇപ്രകാരമാണ്:

1. ഐഇഎല്‍ടിഎസിന് ഏഴ് ബാന്റ് നാലു വിഷയങ്ങള്‍ക്കും നിര്‍ബന്ധം.

2. ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം വേണം.

3. 15 വര്‍ഷമായി നിലനില്‍ക്കുന്ന അഡാപ്റ്റേഷന്‍ ഇല്ലാതാകും.

4. ഐഇഎല്‍ടിഎസും തൊഴില്‍ പരിചയവും ഉള്ളവര്‍ക്ക് ഡിസിഷന്‍ ലെറ്റര്‍ ലഭിക്കും.

5. നിലവില്‍ ഡിസിഷന്‍ ലെറ്റര്‍ ഉള്ളവര്‍ക്ക് 2016 വരെ ഇപ്പോഴത്തെ നിയമമനുസരിച്ച് രജിസ്ട്രേഷന്‍.

6. യൂണിവേഴ്സിറ്റികളില്‍ ഒഎന്‍പി ചെയ്യുന്നത് റദ്ദാക്കി.

7. ഒഎന്‍പി ചെയ്യുമ്പോഴുള്ള സൂപ്പര്‍വൈസ്ഡ് പ്രാക്ടീസ് റദ്ദാക്കി.

8. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചാല്‍ നാട്ടില്‍ ഓണ്‍ലൈന്‍ ടെസ്റ് പാസാകണം. തുടര്‍ന്ന് യുകെയില്‍ എത്തി പ്രാക്ടിക്കല്‍ ടെസ്റ്.

9. രണ്ടും പാസായാല്‍ നേരിട്ട് ജോലി.

10. ഏജന്റുമാരെ ഒഴിവാക്കണം.

11. ഒക്ടോബര്‍ ഒന്നു മുതല്‍ പരിഷ്കാരം നിലവില്‍ വരും.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ