• Logo

Allied Publications

Europe
അവധിക്കാലത്തെ വിദേശ കാഷ് ടെല്ലറുകള്‍ ഉപയോഗം ശ്രദ്ധിക്കുക
Share
ഫ്രാങ്ക്ഫര്‍ട്ട്: അവധിക്കാലത്ത് വിദേശ രാജ്യങ്ങളിലെ കാഷ് ടെല്ലറുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കണമന്ന് ജര്‍മന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. ജര്‍മനിയിലെ ഈ വര്‍ഷത്തെ സമ്മര്‍ അവധിക്കാലം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മുന്നറിയിപ്പും ബുദ്ധിപൂര്‍വമായ ഉപദേശവും നല്‍കുന്നത്. യൂറോ കറന്‍സി രാജ്യങ്ങളുടെ പുറത്ത് അവധിക്കാലം ചിലവഴിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് ആ രാജ്യത്തെ കറന്‍സി അവിടുത്തെ കാഷ് ടെല്ലറുകളില്‍ നിന്ന് എടുക്കാനാണ് ഉദ്ദേശമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ജര്‍മന്‍ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാണ് പ്ളാനെങ്കില്‍ തങ്ങള്‍ പോകുന്ന രാജ്യത്തിന്റെ പേര് ആദ്യംതന്നെ ബാങ്കിനെ മുന്‍കൂട്ടി അറിയിക്കുക. അതിനു പുറമെ വിദേശ രാജ്യങ്ങളിലെ കാഷ് ടെല്ലറുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്ക് ഫീസ് ചുമത്തുമോ, ഉണ്െടില്‍ എത്ര ശതമാനം, എടുക്കുന്ന തുക അനുസരിച്ചാണോ, അതോ ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് ഒരു നിഞ്ചിത ഫീസ് ആണോ എന്നിവ അന്വേഷിക്കുക. പല ബാങ്കുകളും 3.5 മുതല്‍ 8 യൂറോ വരെ ചാര്‍ജും കൂടാതെ കാഷ് ടെല്ലറില്‍ നിന്നും എടുക്കുന്ന തുകയുടെ ഒരു ശതമാനവും ഫീസായും ചുമത്തുന്നു. ഇത് തങ്ങളുടെ വിദേശ അവധിക്കാലം വളരെയേറെ ചെലവേറിയതാക്കും. അതുകൊണ്ട് വളരെയേറെ ശ്രദ്ധയോടെ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കുക. വാര്‍ഷിക ഫീസ് ഇല്ലാത്തതും ലോകത്തിലെ ഏത് രാജ്യത്തും കാഷ് ടെല്ലര്‍ ഉപയോഗിച്ച് യാതൊരുവിധ ചാര്‍ജുകളും ഇല്ലാതെ പണം എടുക്കാവുന്നതുമായ ക്രെഡിറ്റ് കാര്‍ഡുകള്‍ ജര്‍മനിയില്‍ ലഭ്യമാണ്. ഇങ്ങനെയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ തെരഞ്ഞെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ കൊടുത്തിരിക്കുന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. വു://ംംം.ഴലഹറമയവലയലിശാമൌഹെമിറ.റല/

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.